പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കോമൺവെൽത്ത് ഗെയിംസ് വനിതകളുടെ 48 കിലോഗ്രാം ജൂഡോയിൽ സ്വർണ്ണം നേടിയ അസ്മിത ഡേയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 31 JUL 2026 11:44PM by PIB Thiruvananthpuram


2026 ഗ്ലാസ്ഗോ  കോമൺവെൽത്ത് ഗെയിംസ് വനിതകളുടെ 48 കിലോഗ്രാം ജൂഡോയിൽ സ്വർണ്ണ മെഡൽ നേടിയ അസ്മിത ഡേയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അസ്മിത ഡേയുടെ ഈ പ്രകടനം എന്നും ഓർമ്മിക്കപ്പെടുമെന്നും ജൂഡോയ്ക്ക് കൂടുതൽ പ്രചാരം ലഭിക്കാൻ ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭാവിലിലെ അവരുടെ ഉദ്യമങ്ങൾക്ക് ശ്രീ മോദി ആശംസകൾ നേർന്നു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"വാസ്തവത്തിൽ ഇതൊരു സുവർണ്ണ പ്രകടനം തന്നെയാണ് വനിതകളുടെ ജൂഡോ 48 കിലോഗ്രാം ഫൈനലിൽ സ്വർണ്ണം നേടിയ അസ്മിത ഡേയിൽ അഭിമാനിക്കുന്നു! ഈ പ്രകടനം എന്നും ഓർമ്മിക്കപ്പെടുകയും ജൂഡോ കൂടുതൽ ജനപ്രിയമാകുന്നതിന് ഇത് സംഭാവന നൽകുകയും ചെയ്യും. ഭാവിലിലെ അവരുടെ എല്ലാ ഉദ്യമങ്ങൾക്കും ആശംസകൾ."

*********

-NK-

( റിലീസ് ഐ.ഡി: 2292848) സന്ദര്‍ശക കൗണ്ടര്‍ : 19