പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രകൃതിയോടുള്ള ആദരവും പരിസ്ഥിതി പരിപാലനവും ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 30 JUL 2026 10:26AM by PIB Thiruvananthpuram

പ്രകൃതിയോടും പരിസ്ഥിതിയോടും സമസ്ത സൃഷ്ടികളോടുമുള്ള ആദരവാണ് നമ്മുടെ നിലനിൽപ്പിന്റെ കാതലെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ആരോഗ്യകരവും സമൃദ്ധവും ശക്തവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ പ്രകൃതിയോട് കൃതജ്ഞതയും നിസ്വാർത്ഥ സേവന മനോഭാവവും പുലർത്തി എല്ലാവരും പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രധാനമന്ത്രി ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു-

“शं नो द्यावापृथिवी पूर्वहूतौ शमन्तरिक्षं दृशये नो अस्तु।

शं न ओषधीर्वनिनो भवन्तु शं नो रजसस्पतिरस्तु जिष्णुः॥”

സൃഷ്ടിയുടെ ആരംഭം മുതൽ ആദരിക്കപ്പെടുന്ന ദ്യുലോകവും ഭൂമിയും നമുക്ക് എപ്പോഴും മംഗളകരമായിരിക്കട്ടെയെന്നാണ് ഈ സുഭാഷിതം വ്യക്തമാക്കുന്നത്. ഭൂമിക്കും സൂര്യനുമിടയിലുള്ള ഇടം നമ്മുടെ ജീവിതത്തിന് പ്രയോജനകരവും പ്രകാശപൂരിതവുമാകട്ടെ. എല്ലാ ഔഷധസസ്യങ്ങളും വനസസ്യങ്ങളും നമുക്ക് ആരോഗ്യവും പോഷണവും സന്തോഷവും നൽകട്ടെ. സർവ്വവ്യാപിയും വിജയിയുമായ ലോകനാഥൻ നമുക്ക് എപ്പോഴും ക്ഷേമവും സമാധാനവും ഐശ്വര്യവും പ്രധാനം ചെയ്യട്ടെ.

പ്രധാനമന്ത്രി 'X'ൽ കുറിച്ചു;

“प्रकृति, पर्यावरण और समस्त सृष्टि का सम्मान हमारे अस्तित्व के मूल में है। आइए, हम इनके प्रति पूरी कृतज्ञता और सेवाभाव के साथ एक स्वस्थ, समृद्ध और सशक्त राष्ट्र के निर्माण में सहभागी बनें।

शं नो द्यावापृथिवी पूर्वहूतौ शमन्तरिक्षं दृशये नो अस्तु।

शं न ओषधीर्वनिनो भवन्तु शं नो रजसस्पतिरस्तु जिष्णुः॥”

***

SK


(रिलीज़ आईडी: 2291536) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Gujarati , Tamil , Telugu , Kannada