പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കോമൺവെൽത്ത് ഗെയിംസ് 2026 -ൽ വനിതകളുടെ 69 കിലോഗ്രാം ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ ഹർജീന്ദർ കൗറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 29 JUL 2026 7:34PM by PIB Thiruvananthpuram

ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് 2026-ൽ വനിതകളുടെ 69 കിലോഗ്രാം ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ ഹർജീന്ദർ കൗറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഹർജീന്ദറിന്റെ പ്രകടനം ഏറ്റവും മികച്ചതാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ഭാരോദ്വഹന താരങ്ങൾ ഇത്ര മികച്ച പ്രകടനം കാഴ്ചവെക്കുന്നത് ഏറെ സന്തോഷകരമാണെന്നും വ്യക്തമാക്കി.

ഹർജീന്ദർ കൗറിന്റെ ഭാവി ഉദ്യമങ്ങൾക്ക് ശ്രീ മോദി ആശംസകൾ നേർന്നു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

"ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 69 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ഹർജീന്ദർ കൗറിന് അഭിനന്ദനങ്ങൾ. ഇന്നലത്തെ അവരുടെ പ്രകടനം ഏറ്റവും മികച്ചതായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഗെയിംസിൽ നമ്മുടെ ഭാരോദ്വഹന താരങ്ങൾ ഇത്ര മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കാണുന്നതിൽ വലിയ സന്തോഷമുണ്ട്. ഹർജീന്ദറിന്റെ ഭാവി ശ്രമങ്ങൾക്ക് എന്റെ എല്ലാ ആശംസകളും."

 

-SK-

(रिलीज़ आईडी: 2291429) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Tamil