പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2026-ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ ജ്ഞാനേശ്വരി യാദവിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

प्रविष्टि तिथि: 27 JUL 2026 8:17PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026-ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ ജ്ഞാനേശ്വരി യാദവിനെ അഭിനന്ദിച്ചു.

ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം കാഴ്‌ചവച്ചാണ് അവർ ഈ നേട്ടം കൈവരിച്ചത് എന്നത് വിജയത്തിന്റെ മാറ്റുകൂട്ടുന്നുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. അവരുടെ ഈ വിജയം ഇന്ത്യയിലെ യുവാക്കൾക്ക് പ്രചോദനമാകട്ടെയെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം, മുന്നോട്ടുള്ള യാത്രയിലും തുടർവിജയങ്ങൾ ഉണ്ടാകട്ടെയെന്ന് ആശംസിച്ചു 

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

"2026-ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ ജ്ഞാനേശ്വരി യാദവിന് അഭിനന്ദനങ്ങൾ. ഈ മത്സരത്തിൽ അവർ തന്റെ വ്യക്തിഗതമായ മികച്ച പ്രകടനം പുറത്തെടുത്തു എന്നത് ഈ വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. അവരുടെ വിജയം ഇന്ത്യയിലെ യുവാക്കൾക്ക് പ്രചോദനമാകട്ടെ. മുന്നോട്ടുള്ള യാത്രയിൽ അവർക്ക് തുടർവിജയങ്ങൾ ആശംസിക്കുന്നു."

*****

-SK-

(रिलीज़ आईडी: 2290209) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Tamil , Telugu