പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സ്ഥാപക ദിനത്തിൽ എല്ലാ CRPF അംഗങ്ങൾക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി

प्रविष्टि तिथि: 27 JUL 2026 2:13PM by PIB Thiruvananthpuram

CRPF സ്ഥാപക ദിനമായ ഇന്ന് എല്ലാ സേനാംഗങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. അചഞ്ചലമായ ധീരതയിലൂടെയും കർത്തവ്യത്തോടുള്ള പ്രതിബദ്ധതയിലൂടെയും CRPF വ്യത്യസ്തത പുലർത്തിയിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നത് മുതൽ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പൗരന്മാരെ സേവിക്കുന്നത് വരെ, CRPF അംഗങ്ങൾ എപ്പോഴും രാജ്യത്തിനാണ് പ്രഥമസ്ഥാനം നൽകിയിട്ടുള്ളതെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. പ്രത്യേകിച്ചും മാവോയിസ്റ്റ് ഭീഷണി ഇല്ലാതാക്കുന്നതിൽ അവരുടെ പരിശ്രമങ്ങൾ ശ്രദ്ധേയമാണെന്നും നിരവധി ജീവിതങ്ങളിൽ സമാധാനവും പുരോഗതിയും കൊണ്ടുവരാൻ അത് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:

"എല്ലാ CRPF അംഗങ്ങൾക്കും സ്ഥാപക ദിനാശംസകൾ. അചഞ്ചലമായ ധീരതയിലൂടെയും കർത്തവ്യത്തോടുള്ള പ്രതിബദ്ധതയിലൂടെയും CRPF വ്യത്യസ്തത പുലർത്തി. ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നത് മുതൽ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പൗരന്മാരെ സേവിക്കുന്നത് വരെയുള്ള കാര്യങ്ങളിൽ CRPF അംഗങ്ങൾ എപ്പോഴും രാജ്യത്തിനാണ് പ്രഥമസ്ഥാനം നൽകിയിട്ടുള്ളത്. പ്രത്യേകിച്ചും മാവോയിസ്റ്റ് ഭീഷണി ഇല്ലാതാക്കുന്നതിൽ അവരുടെ പരിശ്രമങ്ങൾ ശ്രദ്ധേയമാണ്. കൂടാതെ നിരവധി ആളുകളുടെ ജീവിതത്തിൽ സമാധാനവും പുരോഗതിയും കൊണ്ടുവരാൻ അത് സഹായിക്കുകയും ചെയ്തിട്ടുണ്ട്.

@crpfindia"

***

NK


(रिलीज़ आईडी: 2289834) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Manipuri , Bengali , Punjabi , Gujarati , Tamil , Telugu , Kannada