പ്രധാനമന്ത്രിയുടെ ഓഫീസ്
ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ രാജ മുത്തുപാണ്ടിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
27 JUL 2026 1:59PM by PIB Thiruvananthpuram
ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് മറ്റൊരു മെഡൽ കൂടി ലഭിച്ചതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തിൽ വെള്ളി നേടിയ രാജ മുത്തുപാണ്ടിയെ അദ്ദേഹം ഇന്ന് അഭിനന്ദിച്ചു.
അദ്ദേഹത്തിന്റെ വിജയം ഓരോ ഇന്ത്യക്കാരനെയും സന്തോഷിപ്പിക്കുകയും അഭിമാനം കൊള്ളിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞ ശ്രീ മോദി, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പരിശ്രമങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.
എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:
"ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് മറ്റൊരു മെഡൽ കൂടി!
ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ രാജ മുത്തുപാണ്ടിക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ വിജയം ഓരോ ഇന്ത്യക്കാരനെയും സന്തോഷിപ്പിക്കുകയും അഭിമാനം കൊള്ളിക്കുകയും ചെയ്യുന്നു. മുന്നോട്ടുള്ള പരിശ്രമങ്ങൾക്ക് എൻ്റെ ആശംസകൾ.
#CWG2026"
***
NK
( റിലീസ് ഐ.ഡി: 2289833)
സന്ദര്‍ശക കൗണ്ടര്‍ : 28
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada