പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യൻ ഭാരോദ്വഹന താരം ഋഷികാന്ത സിംഗ് ചനംബത്തിന്റെ വെള്ളി മെഡൽ നേട്ടത്തിൽ അഭിമാനം കൊള്ളുന്നതായി പ്രധാനമന്ത്രി

प्रविष्टि तिथि: 26 JUL 2026 8:49PM by PIB Thiruvananthpuram

ഇന്ത്യൻ ഭാരോദ്വഹന താരം ഋഷികാന്ത സിംഗ് ചനംബം വെള്ളി മെഡൽ നേടിയതിലും മികച്ച വ്യക്തിഗത പ്രകടനം  കുറിച്ചതിലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിമാനം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും മികച്ച പ്രകടനവും രാജ്യത്തിന് അഭിമാനം പകർന്നു നൽകിയതായി പ്രധാനമന്ത്രി പറഞ്ഞു.
ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാനും അനവധി യുവ കായികതാരങ്ങൾക്ക് പ്രചോദനമാകാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്ന്  ശ്രീ മോദി ആശംസിച്ചു.  ഭാവി പരിശ്രമങ്ങൾക്ക് പ്രധാനമന്ത്രി എല്ലാ ആശംസകളും നേർന്നു.

എക്‌സിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ :
“വെള്ളി മെഡൽ നേടുകയും  മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവയ്ക്കുകയും  ചെയ്ത ഇന്ത്യൻ ഭാരോദ്വഹന താരം ഋഷികാന്ത സിംഗ് ചനംബത്തിന്റെ നേട്ടത്തിൽ ഏറെ അഭിമാനം കൊള്ളുന്നു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും മികച്ച പ്രകടനവും രാജ്യത്തിന് ഏറെ അഭിമാനം നൽകിയിരിക്കുന്നു. കൂടുതൽ ഉയരങ്ങൾ കീഴടക്കാനും നിരവധി യുവ കായികതാരങ്ങൾക്ക് പ്രചോദനമാകാനും അദ്ദേഹത്തിന് സാധിക്കട്ടെ. ഭാവി പരിശ്രമങ്ങൾക്ക് എല്ലാവിധ ആശംസകളും!”

******

-SK-

(रिलीज़ आईडी: 2289718) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Gujarati