വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്രമന്ത്രി ശ്രീ. പ്രൾഹാദ്‌ ജോഷി വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ചുമതല ഏറ്റെടുത്തു

प्रविष्टि तिथि: 26 JUL 2026 2:00PM by PIB Thiruvananthpuram

കേന്ദ്രമന്ത്രി ശ്രീ. പ്രൾഹാദ്‌ ജോഷി ഇന്ന് കർത്തവ്യ ഭവനിൽ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ചുമതല  ഔദ്യോഗികമായി ഏറ്റെടുത്തു. നിലവിൽ ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം, നവ-പുനരുപയോഗ ഊർജ്ജ മന്ത്രാലയം എന്നിവയുടെ ചുമതലകളും അദ്ദേഹം വഹിക്കുന്നുണ്ട്.


മന്ത്രാലയത്തിന് കീഴിലുള്ള വിവിധ പദ്ധതികളുടെയും മറ്റ് സംരംഭങ്ങളുടെയും നടത്തിപ്പ് വിലയിരുത്തുന്നതിനായി ശ്രീ. ജോഷിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീ. ജയന്ത് ചൗധരിയും ഈ അവലോകന യോഗത്തിൽ പങ്കെടുത്തു.



ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. വിനീത് ജോഷി, സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് സെക്രട്ടറി ശ്രീ. ടി. കെ. അനിൽ കുമാർ എന്നിവരും മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

 

*****


(रिलीज़ आईडी: 2289702) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Punjabi , Gujarati , Tamil , Telugu , Kannada