റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

3,000 ലിറ്റർ ഡീസലിന് പകരം കേവലം നീരാവി: ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിനിൻ്റെ വിജയഗാഥ

प्रविष्टि तिथि: 25 JUL 2026 2:19PM by PIB Thiruvananthpuram

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ 2026 ജൂലൈ 17-ന് ഡൽഹിക്കടുത്തുള്ള ജിന്ദിനും സോനിപ്പത്തിനും ഇടയിൽ സർവീസ് ആരംഭിച്ചു. ഇതുവരെ 1200 കിലോമീറ്ററിലധികം സുഗമമായി സഞ്ചരിച്ച ഈ ട്രെയിൻ, 3200 ലിറ്ററിലധികം ഡീസൽ ഉപയോഗം ലാഭിച്ചു.

 

 

ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെയാണ് ഹൈഡ്രജൻ ട്രെയിൻ സ്വയം വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഈ പ്രക്രിയ ട്രെയിൻ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈദ്യുതി നൽകുകയും ഉപോൽപ്പന്നമായി നീരാവി മാത്രം പുറന്തള്ളുകയും ചെയ്യുന്നു. പുകയോ കാർബൺ പുറന്തള്ളലോ ഇല്ലാത്തതിനാൽ, നിലവിൽ ലഭ്യമായതിൽ വച്ച് ഏറ്റവും പരിസ്ഥിതി സൗഹൃദമായ റെയിൽ ഗതാഗത മാർഗ്ഗമാണിത്.

 

ഇന്ത്യൻ റെയിൽവേയുടെ നേതൃത്വത്തിലുള്ള ഒരു തദ്ദേശീയ പദ്ധതിയാണിത്. 10 കോച്ചുകളുള്ള ഈ ട്രെയിനിൽ 2,400 കിലോവാട്ട് ആകെ ശേഷി ഉത്പാദിപ്പിക്കുന്ന രണ്ട് ഹൈഡ്രജൻ ഡ്രൈവിംഗ് പവർ കാറുകളുണ്ട്. ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററികളും ഹൈഡ്രജൻ സിലിണ്ടറുകളും ഇതിന് പിന്തുണ നൽകുന്നു.

 

 

500 ബാർ മർദ്ദത്തിൽ സൂക്ഷിക്കുന്ന ഹരിത ഹൈഡ്രജൻ, 350 ബാർ മർദ്ദത്തിലാണ് ട്രെയിനിലേക്ക് നിറയ്ക്കുന്നത്. ഏകദേശം 3,000 കിലോഗ്രാം ഹൈഡ്രജൻ സംഭരണ ശേഷിയിൽ ഇന്ത്യൻ റെയിൽവേയുടെ പ്രഥമ ഹൈഡ്രജൻ സംഭരണ കേന്ദ്രം ജിന്ദിൽ സ്ഥാപിച്ചിട്ടുണ്ട്.

 

ചോർച്ച, ചൂട്, തീപിടുത്തം, പുക എന്നിവ കണ്ടെത്താൻ സാധിക്കുന്ന ഒന്നിലധികം സ്വതന്ത്ര സുരക്ഷാ സംവിധാനങ്ങൾ ഇതിലുണ്ട്. ഓട്ടോമാറ്റിക് ഷട്ട്-ഓഫ് സിസ്റ്റം, തുടർച്ചയായ വായുസഞ്ചാരം, അന്താരാഷ്ട്ര നിലവാരം, ആവശ്യമായ സുരക്ഷാ പരിശോധനകൾ എന്നിവയും ഇതിൽ ഉറപ്പാക്കിയിട്ടുണ്ട്. ജിന്ദിനും സോനിപ്പത്തിനും ഇടയിലുള്ള സർവീസ് വിജയകരമായതിന് പിന്നാലെ, ഉടൻ തന്നെ ഡൽഹി റൂട്ടിലെ പരീക്ഷണ ഓട്ടം ആരംഭിക്കും.

 

 

ഇന്ത്യയുടെ ഹൈഡ്രജൻ ഇന്ധന സെൽ ട്രെയിൻ കേവലം ഒരു സാങ്കേതിക നേട്ടം മാത്രമല്ല. ഇത് രാജ്യത്ത് തദ്ദേശീയമായ ഹൈഡ്രജൻ റെയിൽ ആവാസവ്യവസ്ഥയ്ക്ക് തുടക്കം കുറിക്കുകയും കാർബൺ രഹിത റെയിൽ ഗതാഗതത്തോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത തെളിയിക്കുകയും ചെയ്യുന്നു. കൂടാതെ ഭാവിയിലെ വികാസത്തിനും ഹരിത ഗതാഗത രംഗത്ത് ആഗോള നേതൃത്വത്തിലേക്ക് ഉയരുന്നതിനും ഇത് വഴിയൊരുക്കുന്നു.

 

***


(रिलीज़ आईडी: 2289441) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: हिन्दी , Gujarati , Tamil , Telugu , Kannada , English , Urdu , Marathi