വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

2021-ലെ IT ചട്ടങ്ങൾ പ്രകാരം OTT പ്ലാറ്റ്‌ഫോമുകളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും നിയമപരമായ ബാധ്യതകൾ ആവർത്തിച്ച് ഗവൺമെന്റ്

प्रविष्टि तिथि: 24 JUL 2026 4:19PM by PIB Thiruvananthpuram

2000-ലെ വിവരസാങ്കേതികവിദ്യ നിയമപ്രകാരം 2021-ല്‍  വിവരസാങ്കേതികവിദ്യ (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) ചട്ടങ്ങൾ ഗവൺമെന്റ് വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ ചട്ടങ്ങളുടെ മൂന്നാംഭാഗം OTT ഉൾപ്പെടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളില്‍ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ചില വ്യവസ്ഥകൾ ബാധകമാക്കുന്നു. നിലവിലെ നിയമപ്രകാരം നിരോധിച്ച യാതൊരു ഉള്ളടക്കവും പ്രസിദ്ധീകരിക്കരുതെന്ന് ഈ ചട്ടം നിഷ്കര്‍ഷിക്കുന്നു.

സാമൂഹ്യമാധ്യമങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടുന്ന ഇന്റർമീഡിയറികളിലെ ഉപയോക്തൃ നിർമ്മിത ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട്  2021-ലെ IT ചട്ടങ്ങളുടെ രണ്ടാംഭാഗം സാമൂഹ്യമാധ്യമ ഇന്റർമീഡിയറികൾ ഉൾപ്പെടെ മാധ്യമങ്ങൾക്ക് പ്രത്യേക ജാഗ്രതാ വ്യവസ്ഥകള്‍ നിഷ്കർഷിക്കുന്നുണ്ട്. നിയമവിരുദ്ധമായ യാതൊരു വിവരങ്ങളും പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കാനോ അപ്‌ലോഡ് ചെയ്യാനോ ഹോസ്റ്റ് ചെയ്യാനോ സൂക്ഷിക്കാനോ പ്രചരിപ്പിക്കാനോ പ്രസിദ്ധീകരിക്കാനോ പാടില്ലെന്നും ഉപയോക്താക്കൾ അത്തരം കാര്യങ്ങൾ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ചട്ടം നിർദേശിക്കുന്നു.

രാജ്യസഭയിൽ ശ്രീ രാജീവ് കുമാർ ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, പാർലമെന്ററികാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ അറിയിച്ചത്.

***


(रिलीज़ आईडी: 2289164) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: Urdu , English , Marathi , हिन्दी , Gujarati , Tamil , Kannada