പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

ആരവല്ലി കുന്നുകളുമായും പർവതനിരകളുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരാഞ്ഞ് സുപ്രീം കോടതി രൂപീകരിച്ച ഉന്നതാധികാര സമിതി

प्रविष्टि तिथि: 21 JUL 2026 11:07AM by PIB Thiruvananthpuram
ആരവല്ലി കുന്നുകളുമായും പർവതനിരകളുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത ഒരു കേസിൽ (Writ Petition (Civil) No. 10 of 2025) 2026 മെയ് 25 ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ ഒരു ഉന്നതാധികാര സമിതി (HPC) രൂപീകരിച്ചതായി  പൊതുജനങ്ങളെ അറിയിച്ചു. ആരവല്ലി കുന്നുകളുമായും പർവതനിരകളുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ, അനുബന്ധ വിഷയങ്ങൾ എന്നിവ പഠിക്കാൻ സമിതിയോട് നിർദ്ദേശിച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട്   2026 ഓഗസ്റ്റ് 31 നകം സുപ്രീം കോടതിയിൽ സമർപ്പിക്കണം.

ആരവല്ലി കുന്നുകളുമായും പർവതനിരകളുമായും ബന്ധപ്പെട്ട എല്ലാവരിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖാമൂലമുള്ള നിവേദനങ്ങളും ഉന്നതാധികാര സമിതി (HPC)ക്ഷണിച്ചിട്ടുണ്ട്. ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത് അടക്കമുള്ള ബാധിത സംസ്ഥാനങ്ങളിലെ ജനങ്ങൾ, സംഘടനകൾ, പരിസ്ഥിതി പ്രവർത്തകർ, പരിസ്ഥിതി സംരക്ഷകർ, ലാഭേച്ഛയില്ലാത്ത സംഘടനകൾ, ഖനന കമ്പനികൾ, പ്രോജക്ട് ഡെവലപ്പർമാർ, ഗ്രാമീണർ, കർഷകർ, ഖനി തൊഴിലാളികൾ, പ്രദേശത്തിന്റെ ആവാസവ്യവസ്ഥയെയും ജൈവവൈവിധ്യത്തെയും ആശ്രയിച്ച് ഉപജീവനം കഴിക്കുന്ന പ്രാദേശിക സമൂഹങ്ങൾ എന്നിവർക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാം.  
 
രേഖകൾ, തെളിവുകൾ, വിശ്വാസ്യത പരിശോധിച്ചുറപ്പിക്കാൻ കഴിയുന്ന മറ്റ് വിവരങ്ങൾ എന്നിവയുടെ പിന്തുണയോടെയുള്ള സമർപ്പണങ്ങൾ  mshpcaravalli[at]gmail[dot]com എന്ന ഇമെയിൽ വിലാസത്തിലോ, ഇതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഗൂഗിൾ ഫോം (ലിങ്ക്: https://forms.gle/FpWwXBES5Gfr9bn16) മുഖേനയോ, ഈ അറിയിപ്പ് പ്രസിദ്ധീകരിച്ച തീയതി മുതൽ 21 ദിവസത്തിനുള്ളിൽ നല്കണം. 
 
***

(रिलीज़ आईडी: 2286970) आगंतुक पटल : 17
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Punjabi , Gujarati , Tamil , Telugu