WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

വേവ്സ് രണ്ടാം പതിപ്പ് വൻവിജയമാക്കുന്നതിന് ഐ ആൻഡ് ബി മന്ത്രാലയവും മഹാരാഷ്ട്ര ഗവണ്മെൻ്റും സഹകരിച്ച് പ്രവർത്തിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ആഹ്വാനം ചെയ്തു

 प्रविष्टि तिथि: 17 JUL 2026 6:04PM |   Location: PIB Thiruvananthpuram
രണ്ടാമത് വേൾഡ് ഓഡിയോ-വിഷ്വൽ ആൻഡ് എൻ്റർടൈൻമെൻ്റ്  സമ്മിറ്റ് രണ്ടാം പതിപ്പിൻ്റെ  മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട   പ്രാഥമിക ചർച്ചകൾക്കായി,വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ചഞ്ചൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി  ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തി.
 


 
വേവ്സ് ആദ്യ പതിപ്പ് വൻവിജയമായിരുന്നുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി  ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടു.  മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലായിരുന്നു, 2025 മെയ് 1 മുതൽ 4 വരെ,ആദ്യ പതിപ്പ് നടന്നത്. ലോകമെമ്പാടുമുള്ള കലാകാരന്മാരും  നിർമ്മാതാക്കളും തമ്മിൽ സഹകരണം വളർത്തുന്നതോടൊപ്പം സിനിമ, സംഗീതം, ഗെയിമിംഗ്, ആനിമേഷൻ, കഥപറച്ചിൽ എന്നീ മേഖലകളെ  ആഗോളതലത്തിൽ പ്രദർശിപ്പിക്കുന്ന  വേദിയായി 'വേവ്സി'നെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിട്ടുണ്ടെന്ന്  ഫഡ്‌നാവിസ് വ്യക്തമാക്കി. വേവ്സിൻ്റെ രണ്ടാം പതിപ്പ്  വലിയ വിജയമാക്കുന്നതിന്  കേന്ദ്ര  ഗവണ്മെൻ്റും  മഹാരാഷ്ട്ര  ഗവണ്മെൻ്റും  പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

2027-ൽ മുംബൈയിൽ നടക്കാനിരിക്കുന്ന വേവ്സിൻ്റെ രണ്ടാം പതിപ്പിനുള്ള ഒരുക്കങ്ങളെക്കുറിച്ചും പ്രധാന പദ്ധതികളെക്കുറിച്ചും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ചഞ്ചൽ കുമാർ മുഖ്യമന്ത്രിയോട് കൂടിക്കാഴ്ചയിൽ വിശദീകരിച്ചു.
 


 
 പ്രസാർ ഭാരതി സി.ഇ.ഒ.  ഗൗരവ് ദ്വിവേദി,അഡീഷണൽ സെക്രട്ടറി പ്രഭാത്, ഐ ആൻഡ് ബി മന്ത്രാലയം ഡയറക്ടർ ജനറൽ (വെസ്റ്റ് സോൺ)  സ്മിത വത്സ് ശർമ്മ, ജോയിൻ്റ് സെക്രട്ടറി (ഐ.പി ആൻഡ് സി)  സി. സെന്തിൽ രാജൻ, ജോയിൻ്റ് സെക്രട്ടറി (ബ്രോഡ്കാസ്റ്റിംഗ്)  പൃഥുൽ കുമാർ, ജോയിൻ്റ് സെക്രട്ടറി (ഫിലിംസ്) ഡോ. അജയ് നാഗഭൂഷൺ എം.എൻ., ജോയിൻ്റ്  സെക്രട്ടറി (ഇൻസ്റ്റിറ്റ്യൂഷൻസ്) ഡോ. കെ.കെ. നിരാല, എൻ.എഫ്.ഡി.സി. മാനേജിംഗ് ഡയറക്ടർ  പ്രകാശ് മഗ്ദൂം  ഉൾപ്പെടെയുള്ള വാർത്താവിതരണ പ്രക്ഷേപണ   മന്ത്രലയത്തിലെ  മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. ചീഫ് സെക്രട്ടറി  രാജേഷ് അഗർവാൾ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി  ശ്രീകർ പർദേശി, പ്രിൻസിപ്പൽ സെക്രട്ടറി (വ്യവസായം, നിക്ഷേപം, സേവനങ്ങൾ) ഡോ. പി. അൻബലഗൻ, ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ  അശ്വിനി ഭിഡെ, ഡി.ജി.ഐ.പി.ആർ. ഡയറക്ടർ ജനറൽ ബ്രിജേഷ് സിംഗ് തുടങ്ങിയ  മഹാരാഷ്ട്ര  ഗവണ്മെൻ്റിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി  ചഞ്ചൽ കുമാറിൻ്റെ അധ്യക്ഷതയിൽ  മുതിർന്ന ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേരുകയും വേവ്സ് 2027-ൻ്റെ  ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തു. അവലോകനത്തിന് ശേഷം, 2025-ൽ വേവ്സിൻ്റെ ആദ്യ പതിപ്പിനും  രണ്ടാം പതിപ്പിനും വേദിയാകുന്ന  മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലെ (BKC) ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ എത്തി സംഘം നേരിട്ട് പരിശോധന  നടത്തി.
 
 
 
 
****
 

रिलीज़ आईडी: 2286001   |   Visitor Counter: 4

इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Gujarati , Tamil , Telugu