രാജ്യസഭാ സെക്രട്ടറിയേറ്റ്
പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് രാജ്യസഭാ അധ്യക്ഷൻ ശ്രീ സി.പി. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു
प्रविष्टि तिथि:
15 JUL 2026 2:13PM by PIB Thiruvananthpuram
രാജ്യസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ മൻസൂർ അലി ഖാൻ, ശ്രീ രജനീഷ് കുമാർ അഗർവാൾ എന്നിവർക്ക് രാജ്യസഭാ അധ്യക്ഷൻ ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് പാർലമെൻ്റ് ഹൗസിൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ശ്രീ മൻസൂർ അലി ഖാൻ ഇംഗ്ലീഷിലും ശ്രീ രജനീഷ് കുമാർ അഗർവാൾ ഹിന്ദിയിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇവർ യഥാക്രമം കർണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ ഹരിവംശ്, പാർലമെൻ്ററി കാര്യ-വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ശ്രീ എൽ. മുരുകൻ, രാജ്യസഭാംഗം ശ്രീ ജയറാം രമേഷ്, രാജ്യസഭാ സെക്രട്ടറി ജനറൽ ശ്രീ പി. സി. മോദി എന്നിവരും സെക്രട്ടേറിയറ്റിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
SKY
******
(रिलीज़ आईडी: 2284840)
आगंतुक पटल : 6