ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിയമവിരുദ്ധ വന്യജീവി കടത്ത് സംഘങ്ങളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (DRI) തകര്‍ത്തു

प्रविष्टि तिथि: 13 JUL 2026 7:22PM by PIB Thiruvananthpuram
അനധികൃത വന്യജീവി കടത്തിനെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (DRI) രാജ്യവ്യാപകമായി നടത്തിയ ഓപ്പറേഷനുകളില്‍ വംശനാശ ഭീഷണി നേരിടുന്നതോ സംരക്ഷിതമോ ആയ 440 വന്യമൃഗങ്ങളെയും ഏകദേശം 15 കിലോ ആനക്കൊമ്പ്-ആനക്കൊമ്പ് ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. അനധികൃത വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന 33 പേരെ അറസ്റ്റ് ചെയ്തു.

2026 ജൂലൈ 10 ന്, രാജസ്ഥാനിലെ സുജന്‍ഗഢിന് സമീപം ആനക്കൊമ്പിന്റെ നിയമവിരുദ്ധ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തികളെ DRI ഉദ്യോഗസ്ഥര്‍ പിടികൂടി. ഈ ഓപ്പറേഷനില്‍, ഏകദേശം 11 കിലോഗ്രാം ആനക്കൊമ്പ് കണ്ടെടുത്തു.  നാല് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ വ്യക്തികളെയും പിടിച്ചെടുത്ത ആനക്കൊമ്പുകളും 1972 ലെ വന്യജീവി (സംരക്ഷണ) നിയമപ്രകാരമുള്ള മേല്‍നടപടികള്‍ക്കായി വനം വകുപ്പിന് കൈമാറി. ആനകളുടെയും അവയുടെ ശരീരഭാഗങ്ങളുടെയും വ്യാപാരം നിരോധിക്കുന്ന പ്രസ്തുത നിയമത്തിന്റെ ഷെഡ്യൂള്‍ I ഇന്ത്യന്‍ ആനകളെ (എലിഫാസ് മാക്‌സിമസ്) സംരക്ഷിക്കുന്നു. കൂടാതെ, CITES പ്രകാരമുള്ള  അന്താരാഷ്ട്ര പ്രതിബദ്ധതകള്‍ക്കനുസൃതമായി ഇന്ത്യയില്‍ വാണിജ്യ ആനക്കൊമ്പ് വ്യാപാരം നിരോധിച്ചിരിക്കുന്നു. വിദേശ വ്യാപാര നയത്തിന് കീഴില്‍ ആനക്കൊമ്പിന്റെ ഇറക്കുമതിയും കയറ്റുമതിയും അനുവദനീയമല്ല.
 


 
ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിയതായി സംശയിക്കുന്ന രണ്ട് ആനക്കൊമ്പ് വിഗ്രഹങ്ങള്‍  ഹൗറയിലെ DRI ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു.

കര്‍ണാടകയിലെ മൈസൂരുവില്‍ നടന്ന മറ്റൊരു ഓപ്പറേഷനില്‍ DRI ഉദ്യോഗസ്ഥര്‍ 4 കിലോ ആനക്കൊമ്പ് കണ്ടെടുത്തു, നിയമവിരുദ്ധ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന മൂന്ന് പേരെ പിടികൂടി,  തുടര്‍ നടപടികള്‍ക്കായി വനം വകുപ്പിന് കൈമാറി.

2026 ജൂലൈ 7–8 തീയതികളില്‍, മഹാരാഷ്ട്രയിലെയും പശ്ചിമ ബംഗാളിലെയും നിരവധി സ്ഥലങ്ങളില്‍ നടത്തിയ സംയുക്ത ഓപ്പറേഷനില്‍ സുപ്രധാന അന്തര്‍സംസ്ഥാന വന്യജീവി കടത്ത് ശൃംഖലയെ കണ്ടെത്തി. മുംബൈയിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (DRI) നേതൃത്വത്തിലും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (CBI)  മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യ ബ്രാഞ്ചുമായി (EOB)  സഹകരിച്ചും, വൈല്‍ഡ്‌ലൈഫ് െ്രെകം കണ്‍ട്രോള്‍ ബ്യൂറോയുടെ (WCCB) പിന്തുണയോടെയുമുള്ള ഓപ്പറേഷനായിരുന്നു ഇത്.  ഓപ്പറേഷനില്‍, 1972 ലെ വന്യജീവി (സംരക്ഷണ) നിയമത്തിന്റെ ഷെഡ്യൂള്‍ I ല്‍   പട്ടികപ്പെടുത്തിയിരിക്കുന്ന നിരവധി സംരക്ഷിത വന്യജീവികളെ രക്ഷപ്പെടുത്തി, അതില്‍ 15 സ്ലോ ലോറിസുകള്‍, 2 ബിന്റുറോങ്ങുകള്‍, 28 നക്ഷത്ര ആമകള്‍, 6 ഈജിപ്ഷ്യന്‍ കഴുകന്മാര്‍, 2 ഷിക്ര പക്ഷികള്‍ എന്നിവ ഉള്‍പ്പെടുന്നു.  കേസുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ DRI ആണ് സമാഹരിച്ചത്. വിഷയം ഇപ്പോള്‍ CBI അന്വേഷിച്ചു വരികയാണ്. ശൃംഖലയില്‍ ഉള്‍പ്പെട്ട ആറ് പേരെ കസ്റ്റഡിയിലെടുത്ത സിബിഐ പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു.
 


 
മറ്റ് കേസുകളില്‍, അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ മുഖേന സംരക്ഷിത വന്യജീവികളെ ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കടത്താനുള്ള ഒന്നിലധികം ശ്രമങ്ങള്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (DRI) വിജയകരമായി തടഞ്ഞു. ബാങ്കോക്, ക്വാലാലംപൂര്‍, കൊളംബോ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് ഈ കള്ളക്കടത്ത് ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. ഈ പ്രവര്‍ത്തനങ്ങളില്‍, ആല്‍ബിനോ റെഡ് ഇയര്‍ഡ് ആമകള്‍, ഹൈപ്പോ സീറോ ബിയര്‍ഡഡ് ഡ്രാഗണ്‍, ആഫ്രിക്കന്‍ സ്പര്‍ഡ് ആമകള്‍, ബോര്‍ണിയോ പൈത്തണ്‍, ഗ്രീന്‍ ഇഗ്വാനകള്‍, മാന്‍ഗ്രോവ് മോണിറ്റര്‍ ലിസാര്‍ഡ്, അര്‍ജന്റീനിയന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെഗസ്, ഗോയല്‍ഡിസ് മാര്‍മോസെറ്റുകള്‍, യെല്ലോ ചീക്ഡ്  ഗിബ്ബണ്‍സ്, ഇന്തോനേഷ്യന്‍ ബ്ലൂ ടങ്ഡ്  സ്‌കിങ്കുകള്‍, സിയമാങ് ഗിബ്ബണ്‍സ്, വൂളി മങ്കിസ്, സില്‍വറി ലുട്ടുങ്, യെല്ലോബെല്ലിഡ് ബോള്‍ പൈത്തണ്‍, പാസ്റ്റല്‍ ബോള്‍ പൈത്തണ്‍ എന്നിവയുള്‍പ്പെടെ വിവിധ വിദേശ, സംരക്ഷിത ജന്തുക്കളെ പിടികൂടി രക്ഷപ്പെടുത്തി.
 


 
ബെംഗളൂരു, വാറങ്കല്‍, പൂനെ, സൂറത്ത്, ചെന്നൈ, കൊല്‍ക്കത്ത, ട്രിച്ചി, മധുര, ശ്രീകാകുളം, അസമിലെ ഹോജായ്, രാജസ്ഥാന്‍, മൈസൂരു, ഹൗറ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (DRI) ഏകോപിത പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രവര്‍ത്തനങ്ങളുടെ ഫലമായി വിവിധ നിയമവിരുദ്ധ വന്യജീവി ഉല്‍പ്പന്നങ്ങളും സംരക്ഷിത ഇനങ്ങളും പിടിച്ചെടുത്തു. ഈനാംപേച്ചിയുടെ  ചെതുമ്പലുകള്‍, പുള്ളിപ്പുലിയുടെ തോല്‍, കടല്‍ക്കുതിരയെ അടിസ്ഥാനമാക്കിയുള്ള വന്യജീവി വസ്തുക്കള്‍, റെഡ്  സാന്‍ഡറുകള്‍, ഗിബ്ബണ്‍സ്, പല്ലിവര്‍ഗ്ഗങ്ങള്‍, ആമകള്‍, പക്ഷികള്‍, അണ്ണാന്‍, പാമ്പുകള്‍, റെഡ് സാന്‍ഡ്  ബോവാസ് തുടങ്ങിയ സംരക്ഷിത ഇനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
 


 
സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (CBI), വൈല്‍ഡ് ലൈഫ് െ്രെകം കണ്‍ട്രോള്‍ ബ്യൂറോ (WCCB), ബെംഗളൂരു, കൊല്‍ക്കത്ത, ട്രിച്ചി, മധുര എന്നിവിടങ്ങളിലെ കസ്റ്റംസിന്റെ എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് യൂണിറ്റുകള്‍, സംസ്ഥാന വനം വകുപ്പുകള്‍, പ്രാദേശിക പോലീസ് അധികാരികള്‍ എന്നിവരുള്‍പ്പെടെ വിവിധ നിയമ നിര്‍വ്വഹണ ഏജന്‍സികളുടെ പിന്തുണയോടെയും ഏകോപനത്തോടെയുമാണ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. നിയമവിരുദ്ധ വന്യജീവി കടത്ത് സംഘങ്ങളെ ഫലപ്രദമായി തടയുന്നതിന് സംയുക്ത ഉദ്യമങ്ങള്‍ സഹായകമായി.

സംഘടിത വന്യജീവി കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്നതിലും വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെയും സസ്യങ്ങളുടെയും കള്ളക്കടത്തിലേര്‍പ്പെട്ടിരിക്കുന്ന നിയമവിരുദ്ധ അന്താരാഷ്ട്ര ശൃംഖലകളെ തകര്‍ക്കുന്നതിലും DRIയുടെ പ്രതിബദ്ധതയെ ഈ രഹസ്യാന്വേഷണ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ എടുത്തുകാണിക്കുന്നു. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയും അന്താരാഷ്ട്ര വ്യാപാര കണ്‍വെന്‍ഷന്‍ (CITES) പ്രകാരമുള്ള  ഇന്ത്യയുടെ പ്രതിബദ്ധതകളെ പിന്തുണയ്ക്കുന്നതിനും DRI ശക്തമായി പ്രവര്‍ത്തിക്കുന്നു, ഇത് രാജ്യത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നു.
 
***

(रिलीज़ आईडी: 2284318) आगंतुक पटल : 18
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , हिन्दी , Marathi , Telugu