ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

എന്‍.സി.സി, സൈനിക് സ്‌കൂളുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഉപരാഷ്ട്രപതിക്ക് രാജ്യരക്ഷാ മന്ത്രാലയം വിശദീകരണം നല്‍കി

प्रविष्टि तिथि: 13 JUL 2026 3:32PM by PIB Thiruvananthpuram
നാഷണല്‍ കേഡറ്റ് കോര്‍പ്‌സ് (എന്‍.സി.സി), സൈനിക് സ്‌കൂളുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെയും ഭാവി വികസന പദ്ധതികളെയും കുറിച്ച് ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണന്   രാജ്യരക്ഷാ മന്ത്രാലയം വിശദീകരണം നല്‍കി. ഉപരാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാജ്യരക്ഷാ സഹമന്ത്രി ശ്രീ. സഞ്ജയ് സേഠും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നാണ് വിശദീകരണം നല്‍കിയത്.

20 ലക്ഷത്തോളം കേഡറ്റുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ഏകീകൃത യുവജന സംഘടനയായി എന്‍.സി.സി വളര്‍ന്നതിനെക്കുറിച്ചും, അതിന്റെ പരിശീലന രീതികളെക്കുറിച്ചും, രാഷ്ട്രനിര്‍മ്മാണത്തില്‍ കേഡറ്റുകളുടെ  സംഭാവനകളെക്കുറിച്ചും യോഗത്തില്‍ അവതരിപ്പിച്ചു. ഇതോടൊപ്പം രാജ്യത്തുടനീളമുള്ള സൈനിക് സ്‌കൂളുകളുടെ പ്രവര്‍ത്തനം, പുതിയ സ്‌കൂളുകള്‍ ആരംഭിക്കുന്നതുള്‍പ്പെടെയുള്ള വികസന മാതൃകകള്‍, സ്‌കൂളുകളുടെ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള ഭാവി പദ്ധതികള്‍  എന്നിവയും ഉദ്യോഗസ്ഥര്‍ ഉപരാഷ്ട്രപതിക്ക് മുന്നില്‍ വിശദീകരിച്ചു.


രാഷ്ട്രനിര്‍മ്മാണത്തില്‍ എന്‍.സി.സിയുടെ സംഭാവനകളെ ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണന്‍ പ്രശംസിച്ചു. ദേശീയ ഒരുമയും ഐക്യവും ശക്തിപ്പെടുത്തുന്നതില്‍ എന്‍.സി.സിയുടെ 'ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്' ക്യാമ്പുകള്‍ മികച്ചൊരു സംരംഭമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ലഹരിമുക്ത ഭാരത യജ്ഞം (നശാ മുക്ത് ഭാരത് അഭിയാന്‍), സ്വച്ഛ് ഭാരത് അഭിയാന്‍ തുടങ്ങിയ എന്‍.സി.സിയുടെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളെയും, എന്‍.സി.സി അലുമിനി അസോസിയേഷന്‍ രൂപീകരണത്തെയും അദ്ദേഹം അഭിനന്ദിച്ചു. എന്‍.സി.സിയെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നത് രാജ്യത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്ന്  ഊന്നിപ്പറഞ്ഞ അദ്ദേഹം, ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍  വികസിപ്പിക്കേണ്ടതുണ്ടെന്നും, ഭൂമി, പരിശീലന സൗകര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളുമായി മികച്ച ഏകോപനം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും ഉപരാഷ്ട്രപതി വാഗ്ദാനം ചെയ്തു.


 സൈനിക് സ്‌കൂളുകളുടെ നിലവിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, പി.പി.പി (Public-Private Partnership) മാതൃകയില്‍ ആരംഭിക്കുന്ന പുതിയ സ്്കൂളുകള്‍ ഉള്‍പ്പെടെയുള്ള വികസന പദ്ധതികളെക്കുറിച്ചും ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണന് പ്രതിരോധ മന്ത്രാലയം വിശദീകരണം നല്‍കി. സൈനിക സ്‌കൂളുകളില്‍ പ്രവേശനത്തിനായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് ഉപരാഷ്ട്രപതി നിരീക്ഷിച്ചു. ഇതിനായി ഓരോ സംസ്ഥാനത്തും മൂന്ന് മുതല്‍ അഞ്ച് വരെ സൈനിക് സ്‌കൂളുകള്‍ സ്ഥാപിക്കുന്നത് ലക്ഷ്യമിടാമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇതിനുപുറമേ, നിലവിലുള്ള സൈനിക് സ്‌കൂളുകളിലെ പ്രവേശന ശേഷി  വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്നും ഉപരാഷ്ട്രപതി നിര്‍ദ്ദേശിച്ചു.
 
***

(रिलीज़ आईडी: 2284219) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Bengali-TR , Gujarati , Tamil