തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

പ്രൊവിഡൻ്റ് ഫണ്ട് (PF) ട്രസ്റ്റുകളിൽ നിന്ന് പൊതുമാപ്പ് പദ്ധതിയ്ക്കുള്ള (AMNESTY SCHEME) അപേക്ഷകൾ ക്ഷണിച്ച് EPFO

प्रविष्टि तिथि: 12 JUL 2026 9:35AM by PIB Thiruvananthpuram
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയീസ് പ്രൊവിഡൻ്റ്   ഫണ്ട് ഓർഗനൈസേഷൻ്റെ  (EPFO) 2026-ലെ പൊതുമാപ്പ് പദ്ധതിയ്ക്ക്  (AMNESTY SCHEME) തുടക്കമായി. 1961-ലെ ആദായനികുതി നിയമപ്രകാരം അംഗീകൃതമായ, എക്സംപ്റ്റഡ് പ്രൊവിഡൻ്റ്   ഫണ്ട് (PF) ട്രസ്റ്റുകൾക്ക് കീഴിലുള്ള കമ്പനികൾക്ക്, നിലവിലുള്ള നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കാനും പ്രത്യാഘാതങ്ങൾ നേരിടാതെ നിയമപരമായ നില (Status) ക്രമപ്പെടുത്താനും ഈ പദ്ധതി മുഖേന ഒറ്റത്തവണ അവസരം നൽകും.  അവസരം പ്രയോജനപ്പെടുത്താൻ തൊഴിലുടമകളോടും PF ട്രസ്റ്റുകളോടും EPFO നിർദ്ദേശിക്കുന്നു. ഈ പദ്ധതിയ്ക്ക് ആറ് മാസം പ്രാബല്യമുണ്ടാകും.

അംഗീകൃത പ്രൊവിഡൻ്റ്   ഫണ്ടുകൾക്കായുള്ള ആദായനികുതി നിയമങ്ങളിൽ 2026 ലെ ധനകാര്യ നിയമം മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതിനാൽ അവ ഇപ്പോൾ എംപ്ലോയീസ് പ്രൊവിഡൻ്റ്   ഫണ്ട് ആൻഡ് മിസല്ലേനിയസ് പ്രൊവിഷൻസ് ആക്ട്, 1952 പ്രകാരമുള്ള നിയമങ്ങൾക്ക് അനുപൂരകമാണ്. അതായത്, EPF നിയമത്തിലെ വകുപ്പ് 17 പ്രകാരം ഔദ്യോഗിക ഇളവ് ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ഒരു പ്രൊവിഡൻ്റ്   ഫണ്ടിനെ ആദായനികുതി ആവശ്യങ്ങൾക്കായി അംഗീകരിക്കൂ. 2026 ലെ പൊതുമാപ്പ് പദ്ധതി പ്രകാരം, മുമ്പ് ഈ ഇളവ് ലഭിച്ചിട്ടില്ലാത്ത അർഹതയുള്ള സ്ഥാപനങ്ങൾക്ക് മുൻകാല പ്രാബല്യത്തോടെ അത് അനുവദിക്കും. EPF നിയമത്തിലെ വകുപ്പ് 17 നും 2020 ലെ സാമൂഹ്യ സുരക്ഷാ കോഡിൻ്റെ  വകുപ്പ് 143 നും കീഴിൽ  നിയമപരമായ പദവി ക്രമപ്പെടുത്തും. ഇത് പിഴകൾ നേരിടാതെ നിയമം പാലിക്കാൻ അവരെ സഹായിക്കും.
 

പൊതുമാപ്പ് പദ്ധതിയ്ക്കുള്ള അപേക്ഷ

1961 ലെ ആദായനികുതി നിയമപ്രകാരം അംഗീകൃതമായ ഒരു പ്രൊവിഡൻ്റ്   ഫണ്ട് (PF) ട്രസ്റ്റിന് കീഴിലുള്ള സ്ഥാപനങ്ങൾക്കാണ് പദ്ധതി ബാധകമാകുക. കേന്ദ്ര   ഗവണ്മെൻ്റിൽ    നിന്നോ സംസ്ഥാന ഗവണ്മെൻ്റിൽ   നിന്നോ ഔപചാരികമായ ഇളവ് (Exemption) നേടിയിട്ടില്ലാത്ത സ്ഥാപനങ്ങളായിരിക്കണം


പദ്ധതിയുടെ കാലാവധി

കാലാവധി:


 വിജ്ഞാപനം ചെയ്ത തീയതി മുതൽ ആറ് (6) മാസമാണ് പദ്ധതിയുടെ കാലാവധി . 2026 ജൂൺ 29 ന് പദ്ധതി വിജ്ഞാപനം ചെയ്തു.


അർഹതയുള്ള സ്ഥാപനങ്ങൾ

കാറ്റഗറി–I:  പ്രൊവിഡൻ്റ്     ഫണ്ട് (PF) ട്രസ്റ്റ് നേരത്തെ തന്നെ ക്രമപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന സ്ഥാപനങ്ങളും ഒഴിവാക്കപ്പെടാത്ത സ്ഥാപനമെന്ന നിലയിൽ PF നിയമങ്ങൾ പാലിക്കാൻ തുടങ്ങിയിട്ടുള്ളതോ അല്ലെങ്കിൽ ഇനി മുതൽ ഒഴിവാക്കപ്പെടാത്ത സ്ഥാപനമെന്ന നിലയിൽ PF നിയമങ്ങൾ പാലിക്കാൻ തീരുമാനിച്ചിട്ടുള്ളതോ ആയ സ്ഥാപനങ്ങളും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.


കാറ്റഗറി–II: പ്രൊവിഡൻ്റ്     ഫണ്ട് (PF) ട്രസ്റ്റ് മുൻകാല പ്രാബല്യത്തോടെ ക്രമപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നതും 2020 ലെ സാമൂഹ്യ സുരക്ഷാ കോഡ് പ്രകാരം ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളായി സ്വന്തം PF ട്രസ്റ്റ് കൈകാര്യം ചെയ്യുന്നത് തുടരാൻ ആഗ്രഹിക്കുന്നതുമായ സ്ഥാപനങ്ങൾ ഈ വിഭാഗത്തിൽ  ഉൾപ്പെടുന്നു
 

പ്രധാന നേട്ടങ്ങളും ആനുകൂല്യങ്ങളും  

മുൻകാല പ്രാബല്യത്തോടെയുള്ള ക്രമവത്ക്കരണം  (Regularization) :


ട്രസ്റ്റ് ആരംഭിച്ചതു മുതൽ നിശ്ചയിച്ചിട്ടുള്ള കട്ട്-ഓഫ് തീയതി വരെ ഇളവ് പദവിയും ട്രസ്റ്റ് അംഗീകാരവും നൽകും.


സാമൂഹിക സുരക്ഷാ കോഡ്, 2020 പ്രകാരമുള്ള ആവശ്യകതകളിൽ നിന്ന് ഒഴിവാക്കൽ:

ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ എണ്ണവും പ്രൊവിഡൻ്റ്     ഫണ്ട് (PF) കോർപ്പസിൻ്റെ  വലുപ്പവും സംബന്ധിച്ച ആവശ്യകതകൾ നീക്കം ചെയ്തു. കഴിഞ്ഞ മൂന്ന് വർഷവും സ്ഥാപനം അനുവർത്തന ബദ്ധമായിരിക്കണം   എന്ന വ്യവസ്ഥ പൂർത്തീകരിച്ചതായി കണക്കാക്കും.


നിയമ നടപടികളിൽ ഇളവ്:

നിയമപ്രകാരം ആവശ്യമായ നിരക്കുകൾക്ക് തുല്യമോ അതിൽ കൂടുതലോ പലിശയും സംഭാവനകളും ജീവനക്കാരുടെ PF അക്കൗണ്ടുകൾക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ, PF കുടിശ്ശിക, നഷ്ടപരിഹാരം, പലിശ എന്നിവ കണക്കാക്കുന്നതിനുള്ള തീർപ്പുകൽപ്പിക്കാത്ത ഏതൊരു നടപടിക്രമവും റദ്ദാക്കപ്പെടും. ഈ കാര്യങ്ങളുമായി ബന്ധപ്പെട്ട മുൻ അന്തിമ ഉത്തരവുകൾ തുടക്കം മുതൽ അസാധുവായി കണക്കാക്കപ്പെടും.


തൊഴിലുടമയുടെ നിർബന്ധിത ബാധ്യതകൾ:

അപേക്ഷ:


അർഹതയുള്ള സ്ഥാപനങ്ങൾ കേന്ദ്ര  ഗവണ്മെൻ്റിന് ഒരു ഔപചാരിക അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ ബന്ധപ്പെട്ട മേഖലാ ഓഫീസിലേക്ക് ഇമെയിൽ മുഖേന സമർപ്പിക്കാം. പദ്ധതി പ്രയോജനപ്പെടുത്തുന്നതിനുള്ള സന്നദ്ധത സൂചിപ്പിക്കുന്ന താത്പര്യ പത്രം rc.exemption@epfindia.gov.in എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യാവുന്നതാണ്.

ഓഡിറ്റ് പാലനം:

സാമ്പത്തിക അക്കൗണ്ടുകൾ ഒരു ചാർട്ടേഡ് അക്കൗണ്ടൻ്റ്   ഓഡിറ്റ് ചെയ്യണം. EPF അധികാരികൾ നിർദ്ദേശിക്കുന്ന സ്‌പെഷ്യൽ/കംപ്ലയൻസ് ഓഡിറ്റുകൾ അപേക്ഷിച്ചതിന് ശേഷം 3 മാസത്തിനുള്ളിൽ പൂർത്തിയാക്കണം.

മാർഗ്ഗനിർദ്ദേശവും പിന്തുണയും

ഈ  പൊതുമാപ്പ് പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, 29.06.2026 ലെ ഗസറ്റ് വിജ്ഞാപനം GSR 525(E) മുഖേന പുറപ്പെടുവിച്ച എംപ്ലോയീസ് പ്രൊവിഡൻ്റ്   ഫണ്ട് സ്കീം, 2026 ലെ അനുബന്ധത്തിൻ്റെ  ഭാഗം സി പരിശോധിക്കാവുന്നതാണ്. ഔദ്യോഗിക സർക്കുലറുകളിൽ പരാമർശിച്ചിരിക്കുന്ന വിശദമായ അപേക്ഷാ പ്രക്രിയ, നിർദ്ദേശങ്ങൾ, നടപടിക്രമങ്ങൾ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (SoP), മറ്റ് അനുബന്ധ രേഖകൾ എന്നിവ ലഭിക്കുന്നതിന് EPFO വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

EPFO യുടെ ബന്ധപ്പെട്ട മേഖലാ ഓഫീസ് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി സ്ഥാപനങ്ങളെ സഹായിക്കും, കൂടാതെ പദ്ധതിയ്ക്ക് കീഴിലുള്ള അപേക്ഷകൾ സ്വീകരിച്ച് പ്രോസസ്സ് ചെയ്യും.
 
****
 

(रिलीज़ आईडी: 2283960) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , हिन्दी , Marathi , Odia , Tamil , Telugu , Kannada