പ്രധാനമന്ത്രിയുടെ ഓഫീസ്
ഇതിഹാസ പിന്നണി ഗായിക എസ്. ജാനകി അമ്മയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
12 JUL 2026 9:30AM by PIB Thiruvananthpuram
പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി അമ്മയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
അവരുടെ വിയോഗം സംഗീത-സാംസ്കാരിക ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ ഭാഷകളിലുള്ള അവരുടെ ഗാനങ്ങൾ തലമുറകളായി ജനപ്രിയമായിരുന്നുവെന്നും അസാമാന്യ ചാരുതയോടെയും വൈവിധ്യത്തോടെയും അവ എല്ലാ വികാരങ്ങൾക്കും ശബ്ദം നൽകിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
അവരുടെ മധുരഗാനങ്ങൾ വരുംവർഷങ്ങളിലും ആസ്വാദകരെ മനംമയക്കുന്നത് തുടരുമെന്ന് ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
"പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി അമ്മയുടെ വിയോഗം സംഗീത-സാംസ്കാരിക ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. വിവിധ ഭാഷകളിലുള്ള അവരുടെ ഗാനങ്ങൾ തലമുറകളായി ജനപ്രിയമായിരുന്നു. അവ അസാമാന്യ ചാരുതയോടെയും വൈവിധ്യത്തോടെയും എല്ലാ വികാരങ്ങൾക്കും ശബ്ദം നൽകി. അവരുടെ മധുരഗാനങ്ങൾ വരും വർഷങ്ങളിലും ആസ്വാദകരെ മനംമയക്കുന്നത് തുടരും. ഈ ദുഃഖവേളയിൽ അവരുടെ കുടുംബത്തിനും എണ്ണമറ്റ ആരാധകർക്കും ഒപ്പം മുഴുവൻ സംഗീത ലോകത്തിനും എന്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി."
******
-NK-
(रिलीज़ आईडी: 2283805)
आगंतुक पटल : 11