പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ന്യൂസിലൻഡിലെ ബിസിനസ്സ് നേതാക്കളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്‌തു

प्रविष्टि तिथि: 11 JUL 2026 8:16AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി  ക്രിസ്റ്റഫർ ലക്സണും സംയുക്തമായി പ്രമുഖ കമ്പനികളുടെ സി.ഇ.ഒമാരുമായും ബിസിനസ്സ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.

ഇന്ത്യയുടെയും ന്യൂസിലൻഡിന്റെയും പങ്കിട്ട ജനാധിപത്യ മൂല്യങ്ങൾ, നിയമവാഴ്ചയോടുള്ള ബഹുമാനം, വൈവിധ്യം, സുസ്ഥിര വികസനത്തോടുള്ള പൊതുവായ പ്രതിബദ്ധത എന്നിവയാൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതും അഭിലാഷപൂർണ്ണവും ഭാവിയിലേക്കുള്ള സാമ്പത്തിക പങ്കാളിത്തത്തിന് ശക്തമായ അടിത്തറ നൽകുന്നതുമാണെന്ന് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു.  ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾക്ക് ആഴവും ചടുലതയും നൽകുന്നതും വിപണി പ്രവേശം, നിക്ഷേപം, സേവനങ്ങൾ, സാങ്കേതികവിദ്യ, പ്രതിഭകളുടെ കൈമാറ്റം എന്നിവയ്ക്കുള്ള പുതിയ അവസരങ്ങൾ തുറന്നു നൽകുന്നതുമായ സുപ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു

ഇന്ത്യയുടെ സുസ്ഥിരമായ ഉയർന്ന വളർച്ചയും യുവജനങ്ങളും വൈദഗ്ധ്യമുള്ളവരുമായ തൊഴിൽ ശക്തി, വികസിച്ചുകൊണ്ടിരിക്കുന്ന മധ്യവർഗം, ഡിജിറ്റൽ വിപ്ലവം, അടുത്ത തലമുറ അടിസ്ഥാന സൗകര്യ വികസനം, തുടർച്ചയായ സാമ്പത്തിക പരിഷ്കാരങ്ങൾ എന്നിവ ന്യൂസിലൻഡിലെ കമ്പനികൾക്ക് വ്യാപാരം, നിക്ഷേപം, നൂതനാശയം എന്നിവയ്ക്കുള്ള വലിയ അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി മോദി അടിവരയിട്ടു. രാഷ്ട്രീയ സ്ഥിരതയും സുസ്ഥിരമായ വളർച്ചാ പാതയും ആഗോള പുരോഗതിയിൽ ഇന്ത്യയെ സുപ്രധാന പങ്ക് വഹിക്കുന്ന രാജ്യമാക്കി മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യ വികസനം, സിവിൽ വ്യോമയാനം, ലോജിസ്റ്റിക്സ്, ഹരിത ഊർജ്ജം, നഗര ഗതാഗതം, ജല മാനേജ്‌മെന്റ്, മാലിന്യ സംസ്കരണം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ എന്നീ മേഖലകളിൽ ഇന്ത്യയുമായി പങ്കാളികളാകാൻ അദ്ദേഹം ന്യൂസിലൻഡ് നിക്ഷേപകരെയും ബിസിനസ്സ് സ്ഥാപനങ്ങളെയും ക്ഷണിച്ചു. ഇന്ത്യയുടെ ഊർജ്ജസ്വലമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെക്കുറിച്ച് സംസാരിച്ച അദ്ദേഹം, നൂതനാശയം, ഫിൻടെക്, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളിലെയും സ്വകാര്യ മേഖലകൾ തമ്മിൽ കൂടുതൽ അടുത്ത സഹകരണം ആവശ്യമാണെന്ന് ആഹ്വാനം ചെയ്തു. ക്ഷീരശാസ്ത്രം, ഹോർട്ടികൾച്ചർ, വനം എന്നീ മേഖലകളിൽ ന്യൂസിലൻഡിനുള്ള കരുത്തും, ഇന്ത്യയിലെ ഉപഭോക്തൃ വിപണിയും ഭക്ഷ്യ പാർക്കുകളും കാർഷിക-സാങ്കേതിക ശേഷികളും ഒത്തുചേർന്ന് ആഗോള ഭക്ഷ്യ മൂല്യശൃംഖലകൾ രൂപപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിക്ഷേപങ്ങളും വാണിജ്യ പങ്കാളിത്തവും വ്യാപിപ്പിക്കാനും 2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കി 7 ബില്യൺ ന്യൂസിലൻഡ് ഡോളർ (ഏകദേശം 35,000 കോടി രൂപ) എന്ന ലക്ഷ്യം കൈവരിക്കാൻ സഹായിക്കാനും ബിസിനസ്സ് സമൂഹത്തെ പ്രധാനമന്ത്രി മോദി പ്രോത്സാഹിപ്പിച്ചു. ഇന്ത്യ-ന്യൂസിലൻഡ് സാമ്പത്തിക പങ്കാളിത്തത്തിന് എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വ്യാപാര മാതൃകയായും, നൂതനാശയങ്ങൾക്കും അഭിവൃദ്ധിയ്ക്കുമുള്ള വേദിയായും മാറാൻ കഴിയുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

 

-SK-


(रिलीज़ आईडी: 2283564) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , Marathi , हिन्दी , Bengali , Assamese , Gujarati , Tamil