പ്രധാനമന്ത്രിയുടെ ഓഫീസ്
ധൈര്യത്തിന്റെയും പ്രതിരോധശേഷിയുടെയും കരുത്ത് ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
08 JUL 2026 7:48AM by PIB Thiruvananthpuram
ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്ത് ധീരതയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. കഠിനമായ വെല്ലുവിളികൾ നേരിടുമ്പോൾ പോലും ഒന്നിച്ചുനിൽക്കാനും പുരോഗതിയിലേക്കും അഭിവൃദ്ധിയിയിലേക്കും സ്വാശ്രയത്വത്തിലേക്കും സ്ഥിരതയോടെ മുന്നേറാനും ഇത് രാജ്യത്തെ പ്രചോദിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-
“चलन्ति गिरयः कामं युगान्तपवनाहताः।
कृच्छ्रेऽपि न चलत्येव धीराणां निश्चलं मनः।। ”
വിനാശകാലത്ത് കൊടുങ്കാറ്റടിച്ചാൽ പർവ്വതങ്ങൾ പോലും കുലുങ്ങുകയും ചലിക്കുകയും ചെയ്തേക്കാം. എങ്കിലും ഏറ്റവും കഠിനമായ പരീക്ഷണഘട്ടങ്ങളിൽ പോലും നിശ്ചയദാർഢ്യമുള്ളവരുടെ മനസ്സ് അചഞ്ചലമായും അസ്വസ്ഥമാകാതെയും നിലകൊള്ളുന്നുവെന്ന് ഈ സുഭാഷിതം അർത്ഥമാക്കുന്നു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു; -
“धैर्य किसी राष्ट्र की सबसे बड़ी शक्ति है। इससे कठिन चुनौतियों के बीच भी देश को एकजुट रहने के साथ ही प्रगति, समृद्धि और आत्मनिर्भरता की दिशा में निरंतर आगे बढ़ने की प्रेरणा मिलती है।
चलन्ति गिरयः कामं युगान्तपवनाहताः।
कृच्छ्रेऽपि न चलत्येव धीराणां निश्चलं मनः।।”
***
SK
(रिलीज़ आईडी: 2282319)
आगंतुक पटल : 11