ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്
azadi ka amrit mahotsav

ഭാരത് ലൈഫ് സയൻസസ് അവാർഡ് 2026-ലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു

प्रविष्टि तिथि: 01 JUL 2026 5:22PM by PIB Thiruvananthpuram
രാജ്യത്തെ ലൈഫ് സയൻസസ് രംഗത്തെ മികച്ച ശാസ്ത്ര ഗവേഷണം, നൂതനാശയങ്ങൾ, പൊതുജനാരോഗ്യ സ്വാധീനം എന്നിവയെ ആദരിക്കുന്നതിനായി ഭാരത് ലൈഫ് സയൻസസ് അവാർഡ് (BLSA) 2026-ലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ആരോഗ്യരംഗത്തും ലൈഫ് സയൻസസ് മേഖലയിലും മികച്ച സംഭാവനകൾ നൽകുന്ന ശാസ്ത്രജ്ഞർ, ഗവേഷണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, സ്റ്റാർട്ടപ്പുകൾ, ഇക്കോസിസ്റ്റം ലീഡർമാർ എന്നിവരെ ആദരിക്കുന്നതിനായാണ് 7 കോടി രൂപയുടെ ഗ്രാൻ്റ്  പിന്തുണയോടെ ഈ പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഫിക്കി (FICCI) ലില്ലിയുമായി (Lilly) ചേർന്ന് സംഘടിപ്പിക്കുന്ന ഈ സംരംഭത്തിന് കേന്ദ്ര സർക്കാരിൻ്റെ പ്രിൻസിപ്പൽ സയൻ്റിഫിക് അഡ്വൈസർ ഓഫീസ്, ഡിപ്പാർട്ട്‌മെൻ്റ്  ഓഫ് ഫാർമസ്യൂട്ടിക്കൽസ്, ബയോടെക്‌നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിൽ (BIRAC), ഇൻവെസ്റ്റ് ഇന്ത്യ എന്നിവയുടെ പിന്തുണയുണ്ട്.

അഞ്ച് വിഭാഗങ്ങളിലായി ആറ് പുരസ്‌കാരങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. വ്യക്തിഗത മികവ്, കൂട്ടായ നൂതനാശയങ്ങൾ (Collaborative Innovation), സ്ഥാപനങ്ങളുടെ മികവ്, ഹെൽത്ത് കെയർ & ലൈഫ് സയൻസസ് സ്റ്റാർട്ടപ്പുകൾ, ശാസ്ത്ര അടിസ്ഥാന വികസനം എന്നിവ ഇതിൽപ്പെടുന്നു. ഇതിൽ നാല് വിഭാഗങ്ങൾക്ക് ഗ്രാൻ്റ്  സപ്പോർട്ട് ലഭിക്കുമ്പോൾ, രണ്ട് വിഭാഗങ്ങൾ, നൂതനാശയങ്ങൾക്കും ശാസ്ത്രീയ പരിതസ്ഥിതികൾ കെട്ടിപ്പടുക്കുന്നതിനും നൽകിയ മികച്ച സംഭാവനകളെയാണ് അംഗീകരിക്കുന്നത്. സുതാര്യമായ വിലയിരുത്തൽ പ്രക്രിയയിലൂടെ ഒരു സ്വതന്ത്ര വിധിനിർണ്ണയ സമിതിയായിരിക്കും അപേക്ഷകൾ പരിശോധിക്കുന്നത്.

2026 ജൂലൈ 1 മുതൽ ഓഗസ്റ്റ് 10 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി. അപേക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ഗവേഷകർ, ശാസ്ത്രജ്ഞർ, പൊതു ഗവേഷണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, സ്വകാര്യ മേഖലയിൽ നൂതനാശയങ്ങൾ നടപ്പിലാക്കുന്നവർ എന്നിവർക്ക് ഇതിൽ പങ്കാളികളാകാം. യോഗ്യതാ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.bharatlifesciencesawards.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
 
*****

(रिलीज़ आईडी: 2280192) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , हिन्दी , Gujarati , Tamil , Kannada