പ്രധാനമന്ത്രിയുടെ ഓഫീസ്
ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ദിനത്തിൽ സി.എ മേഖലയിലുള്ളവർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
प्रविष्टि तिथि:
01 JUL 2026 12:50PM by PIB Thiruvananthpuram
ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് മേഖലയിലുള്ളവർക്ക് ആശംസകൾ നേർന്നു. ഇന്ത്യയുടെ സാമ്പത്തിക യാത്രയിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാർ ദീർഘകാലമായി വിശ്വസ്ത പങ്കാളികളാണെന്ന് ശ്രീ മോദി പറഞ്ഞു. സുതാര്യതയോടും പ്രൊഫഷണൽ മികവിനോടുമുള്ള പ്രതിബദ്ധതയിലൂടെ അവർ രാജ്യത്തിന്റെ സാമ്പത്തിക സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും ബിസിനസുകളെ പിന്തുണയ്ക്കുകയും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം പകരുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"സി.എ മേഖലയിലുള്ള മുഴുവനാളുകൾക്കും ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ദിനാശംസകൾ. ഇന്ത്യയുടെ സാമ്പത്തിക യാത്രയിൽ ദീർഘകാലമായി അവർ വിശ്വസ്ത പങ്കാളികളാണ്. സുതാര്യതയോടും പ്രൊഫഷണൽ മികവിനോടുമുള്ള പ്രതിബദ്ധതയിലൂടെ അവർ നമ്മുടെ സാമ്പത്തിക സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും ബിസിനസുകളെ പിന്തുണയ്ക്കുകയും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം പകരുകയും ചെയ്യുന്നു. അവരുടെ വൈദഗ്ധ്യം സാമ്പത്തിക വളർച്ചയ്ക്കും രാഷ്ട്ര നിർമ്മാണത്തിനും ഗണ്യമായ സംഭാവന നൽകുന്നു. നാം വികസിത ഭാരതത്തിലേക്ക് നീങ്ങുമ്പോൾ സംരംഭങ്ങൾക്ക് അഭിവൃദ്ധിപ്പെടാനും എല്ലാവർക്കുമുള്ള അവസരങ്ങൾ മെച്ചപ്പെടുത്താനുമുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ അവരുടെ ശ്രമങ്ങൾ സഹായകമാകുന്നു."
***
NK
(रिलीज़ आईडी: 2279770)
आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada