പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീമതി വിജയാ മെഹ്താ ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
01 JUL 2026 11:41AM by PIB Thiruvananthpuram
ശ്രീമതി വിജയാ മെഹ്താ ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. സർഗ്ഗാത്മകതയ്ക്കും കലാമികവിനോടുള്ള പ്രതിബദ്ധതയ്ക്കും പേരുകേട്ട
ശ്രീമതി വിജയാ മെഹ്താ ജി ആധുനിക മറാത്തി നാടകവേദിയുടെ വഴിവിളക്കായിരുന്നുവെന്നും അവരുടെ പ്രവർത്തനങ്ങൾ തലമുറകളോളം അഭിനേതാക്കൾക്കും സംവിധായകർക്കും നാടക പ്രേമികൾക്കും പ്രചോദനമായെന്നും ശ്രീ മോദി അനുസ്മരിച്ചു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"ശ്രീമതി വിജയാ മെഹ്താ ജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സംസ്‌കാരിക മേഖലയിലെയും സിനിമയിലെയും ഉന്നത വ്യക്തിത്വങ്ങളിൽ ഒരാളായി അവർ ഓർമ്മിക്കപ്പെടും.
ആധുനിക മറാത്തി നാടകവേദിയുടെ വഴിവിളക്കായ അവർ, സർഗ്ഗാത്മകതയ്ക്കും കലാപരമായ മികവിനോടുള്ള പ്രതിബദ്ധതയ്ക്കും പേരുകേട്ടവരായിരുന്നു. അവരുടെ പ്രവർത്തനങ്ങൾ തലമുറകളോളം അഭിനേതാക്കൾക്കും സംവിധായകർക്കും നാടക പ്രേമികൾക്കും പ്രചോദനം നൽകി.
ഈ ദുഃഖവേളയിൽ എന്റെ ചിന്തകൾ അവരുടെ കുടുംബത്തോടും ആരാധകരോടും മുഴുവൻ കലാസമൂഹത്തോടുമൊപ്പമാണ്. ഓം ശാന്തി."
विजया मेहता जी यांच्या निधनाने अत्यंत दुःख झाले आहे. सांस्कृतिक आणि चित्रपट क्षेत्रातील एक उत्तुंग व्यक्तिमत्त्व म्हणून त्या सदैव स्मरणात राहतील.
आधुनिक मराठी रंगभूमीच्या त्या प्रणेत्या होत्या, सर्जनशीलता आणि कलात्मक उत्कृष्टता यांच्याप्रती असलेल्या निष्ठेसाठी त्या ओळखल्या जात होत्या. त्यांच्या कार्याने अभिनेते, दिग्दर्शक आणि रंगभूमीप्रेमींच्या अनेक पिढ्यांना प्रेरित केले.
या दुःखद प्रसंगी त्यांच्या कुटुंबीयांप्रती, चाहत्यांप्रती आणि संपूर्ण कलाक्षेत्राप्रती माझ्या मनःपूर्वक संवेदना व्यक्त करतो. ओम शांती.
***
NK
(रिलीज़ आईडी: 2279758)
आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada