രാജ്യസഭാ സെക്രട്ടറിയേറ്റ്
azadi ka amrit mahotsav

രാജ്യസഭാ അധ്യക്ഷൻ ശ്രീ സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു ; രാജ്യസഭാംഗമായി ശ്രീ മല്ലികാർജുൻ ഖാർഗെ സത്യപ്രതിജ്ഞ ചെയ്തു

പോസ്റ്റഡ് ഓണ്‍: 29 JUN 2026 1:43PM by PIB Thiruvananthpuram
കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അംഗം  ശ്രീ മല്ലികാർജുൻ ഖാർഗെയ്ക്ക്, ബഹുമാനപ്പെട്ട രാജ്യസഭാ ചെയർമാൻ ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് പാർലമെന്റ് ഹൗസിൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീ മല്ലികാർജുൻ ഖാർഗെ ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

ചടങ്ങിൽ രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ ഹരിവംശ്, രാജ്യസഭാ സഭാനേതാവും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ, രാസവസ്തു-വളം മന്ത്രിയുമായ ശ്രീ ജഗത് പ്രകാശ് നദ്ദ, പാർലമെന്ററി കാര്യ-ന്യൂനപക്ഷ കാര്യ മന്ത്രി ശ്രീ കിരൺ റിജിജു, നിയമ-നീതി സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ, വാർത്താവിതരണ പ്രക്ഷേപണ-പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ എൽ. മുരുകൻ എന്നിവർ സന്നിഹിതരായിരുന്നു. ഇവർക്കുപുറമെ ,രാജ്യസഭാംഗങ്ങളായ ശ്രീമതി സോണിയ ഗാന്ധി, ശ്രീ ജയറാം രമേശ്, ശ്രീ മുകുൾ വാസ്നിക്, ഡോ. സയ്യിദ് നസീർ ഹുസൈൻ, ലോക്‌സഭാംഗങ്ങളായ ശ്രീമതി പ്രിയങ്ക ഗാന്ധി, ശ്രീ കെ.സി. വേണുഗോപാൽ, രാജ്യസഭാ സെക്രട്ടറി ജനറൽ ശ്രീ പി.സി. മോദി എന്നിവരും സെക്രട്ടേറിയറ്റിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും  ചടങ്ങിൽ സംബന്ധിച്ചു .
 
SKY
 

( റിലീസ് ഐ.ഡി: 2279334) സന്ദര്‍ശക കൗണ്ടര്‍ : 27
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Bengali , Bengali-TR , Tamil , Kannada