വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ എംബസിയും എപിഇഡിഎ (APEDA)യും ചേർന്ന് ഐസ്‌ലൻഡിൽ ചരിത്രത്തിലാദ്യമായി ഇന്ത്യൻ മാമ്പഴ പ്രചാരണ പരിപാടി സംഘടിപ്പിച്ചു

प्रविष्टि तिथि: 26 JUN 2026 11:29AM by PIB Thiruvananthpuram

ഇന്ത്യൻ മാമ്പഴങ്ങളുടെ വൈവിധ്യവും കയറ്റുമതി സാധ്യതകളും പ്രദർശിപ്പിക്കുന്നതിനായി റീക്യവികിലെ ഇന്ത്യൻ എംബസിയും അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്റ്റ്സ് എക്സ്പോർട്ട് ഡെവലപ്മെൻ്റ്  അതോറിറ്റിയും (APEDA) സംയുക്തമായി മാമ്പഴ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. 2026 ജൂൺ 24-ന് ഐസ്‌ലൻഡിൻ്റെ   തലസ്ഥാനമായ റീക്യവികിലും, ജൂൺ 25-ന് വടക്കൻ ഐസ്‌ലൻഡിലെ അകുറേറിയിലും ആണ് പരിപാടികൾ നടന്നത്. ഇത് ആദ്യമായാണ് ഐസ്‌ലൻഡിൽ ഇന്ത്യൻ മാമ്പഴ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

 

ലോകപ്രശസ്തമായ ഇന്ത്യൻ മാമ്പഴ ഇനങ്ങളുടെ സവിശേഷതകളെക്കുറിച്ചും, ഐസ്‌ലൻഡിലേക്കുള്ള ഇന്ത്യൻ മാമ്പഴ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച അവസരങ്ങളെക്കുറിച്ചും അംബാസഡർ ആർ. രവീന്ദ്ര എടുത്തുപറഞ്ഞു.

 

ഇന്ത്യ-ഇഎഫ്‌ടിഎ (EFTA) വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാർ (TEPA) നൽകുന്ന അവസരങ്ങളെക്കുറിച്ചും, ഐസ്‌ലൻഡിലേക്ക് കൂടുതൽ ഇന്ത്യൻ മാമ്പഴങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഇത് എങ്ങനെ സഹായിക്കുമെന്നും ഐസ്‌ലൻഡ് വിദേശകാര്യ മന്ത്രാലയത്തിലെ ട്രേഡ് എഗ്രിമെൻ്റ് സ് ഡയറക്ടർ സ്വെയ്ൻ കെ. ഐനാർസൺ സംസാരിച്ചു.

 

ഐസ്‌ലൻഡിലെ വ്യവസായ സ്ഥാപനങ്ങൾക്ക് ഇന്ത്യയോടുള്ള വർദ്ധിച്ചുവരുന്ന താൽപ്പര്യത്തെക്കുറിച്ചും, ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങളുടെ, പ്രത്യേകിച്ച് മാമ്പഴത്തിൻ്റെ   ഇറക്കുമതി വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച സാധ്യതകളെക്കുറിച്ചും ഐസ്‌ലൻഡ് ഫെഡറേഷൻ ഓഫ് ട്രേഡ് ജനറൽ സെക്രട്ടറി മിസ്റ്റർ ഓലഫർ സ്റ്റീഫൻസൺ പരാമർശിച്ചു .

 

ഇന്ത്യയിലെ മാമ്പഴ ഉത്പാദനത്തെക്കുറിച്ച് സെക്കൻഡ് സെക്രട്ടറി ശ്രീമതി അനിഷ തോമർ പ്രത്യേക അവതരണം നടത്തി. ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉത്പാദക രാജ്യമാണ് ഇന്ത്യയെന്ന് അവർ ചൂണ്ടിക്കാണിച്ചു.ഗുണനിലവാരം ഉറപ്പാക്കൽ, വിപണി ലഭ്യത, അന്താരാഷ്ട്ര തലത്തിലുള്ള പ്രചാരണം എന്നിവയിലൂടെ മാമ്പഴ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെൻ്റ്  നടത്തുന്ന പദ്ധതികളെക്കുറിച്ചും അവർ വിശദീകരിച്ചു.

 

 

ഇറക്കുമതിക്കാർ, നയതന്ത്ര പ്രതിനിധികൾ, ഐസ്‌ലൻഡിലെ പ്രമുഖ വ്യവസായികൾ, ഐസ്‌ലൻഡ് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവരടക്കം വൻ ജനപങ്കാളിത്തമാണ് പരിപാടികളിൽ ഉണ്ടായത്.

 

അതിഥികൾക്കായി ദശേരി , ചൗസ , ലംഗ്ര , കേസർ എന്നീ നാല് മുന്തിയ ഇനം ഇന്ത്യൻ മാമ്പഴങ്ങൾ വിളമ്പി. ഇവയുടെ തനത് രുചിയും സുഗന്ധവും ഗുണനിലവാരവും ഏറെ പ്രശംസിക്കപ്പെട്ടു. വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയും ഐസ്‌ലൻഡും തമ്മിൽ വളർന്നുവരുന്ന സാമ്പത്തിക പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനും ഇതൊരു മികച്ച വേദിയായി മാറി.

 

നിലവിൽ ഐസ്‌ലൻഡ് പ്രധാനമായും തായ്‌ലൻഡ്, ബ്രസീൽ, കംബോഡിയ, ഘാന, പെറു എന്നീ രാജ്യങ്ങളിൽ നിന്നാണ് മാമ്പഴം ഇറക്കുമതി ചെയ്യുന്നത്. മറ്റ് വിതരണക്കാരുടെ അഭാവം കാരണം ഈ രാജ്യങ്ങളിലെ മാമ്പഴങ്ങളാണ് ഐസ്‌ലൻഡ് വിപണിയിലുള്ളത്. 2025-ൽ ഐസ്‌ലൻഡ് ഏകദേശം 3.3 ദശലക്ഷം യുഎസ് ഡോളറിൻ്റെ   മാമ്പഴം ഇറക്കുമതി ചെയ്തിരുന്നു. ഇതിൽ ഏകദേശം ഒരു ദശലക്ഷം യുഎസ് ഡോളറിൻ്റെ   മാമ്പഴം തായ്‌ലൻഡിൽ നിന്ന് മാത്രമാണ് ഇറക്കുമതി ചെയ്തത്. പ്രാദേശിക ഉപഭോക്താക്കളുമായി നടത്തിയ ആശയവിനിമയത്തിൽ, ഐസ്‌ലൻഡ് നിവാസികൾക്ക് മാമ്പഴം വളരെ ഇഷ്ടമാണെന്നും സ്മൂത്തികൾ, ഡെസേർട്ടുകൾ, ഫ്രൂട്ട് സലാഡുകൾ എന്നിവയിൽ അവർ ഇത് വ്യാപകമായി ഉപയോഗിക്കാറുണ്ടെന്നും വ്യക്തമായി. ഇത് ഐസ്‌ലൻഡ് വിപണിയിൽ ഇന്ത്യൻ മാമ്പഴങ്ങൾക്കുള്ള മികച്ച സാധ്യതകളെയാണ് പ്രതിഫലിപ്പിക്കുന്നത് .

***


(रिलीज़ आईडी: 2278196) आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Gujarati , Tamil , Telugu , Kannada