വിദ്യാഭ്യാസ മന്ത്രാലയം
2026-ലെ ദേശീയ അധ്യാപക പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
प्रविष्टि तिथि:
25 JUN 2026 1:30PM by PIB Thiruvananthpuram
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് 2026-ലെ ദേശീയ അധ്യാപക പുരസ്കാരങ്ങൾക്കായുള്ള ഓൺലൈൻ അപേക്ഷകളും നാമനിർദ്ദേശങ്ങളും ക്ഷണിച്ചു.
സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാർത്ഥികളുടെ സമഗ്ര വികാസം പ്രോത്സാഹിപ്പിക്കുന്നതിനും അധ്യാപകർ നൽകുന്ന മികച്ച സംഭാവനകളെ അംഗീകരിക്കാനാണ് ഈ പുരസ്കാരങ്ങൾ ലക്ഷ്യമിടുന്നത്. ഈ മാർഗ്ഗനിർദ്ദേശങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാരുകൾ, കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലേയും അംഗീകൃത ബോർഡുകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ്, പ്രൈവറ്റ് സ്കൂളുകളിലേയും യോഗ്യരായ അധ്യാപകർക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്.
ദേശീയ അവാർഡ് പോർട്ടൽ വഴി 2026 ജൂൺ 15 മുതൽ ജൂലൈ 10 വരെ അപേക്ഷകളും നാമനിർദ്ദേശങ്ങളും സമർപ്പിക്കാം. വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ, മൂല്യനിർണ്ണയ പ്രക്രിയ, സമയപരിധി എന്നിവ സംബന്ധിച്ച വിവരങ്ങൾ പോർട്ടലിൽ ലഭ്യമാണ്.
സ്കൂൾ വിദ്യാഭ്യാസ രംഗത്ത് മികവും നവീകരണവും പ്രതിബദ്ധതയും തെളിയിച്ച അധ്യാപകരെ ആദരിക്കുന്നതിനായി വർഷം തോറും ദേശീയ അധ്യാപക പുരസ്കാരങ്ങൾ നൽകിവരുന്നു.
|
ക്രമ നമ്പർ
|
നടപടിക്രമങ്ങൾ
|
സമയപരിധി
|
|
1.
|
അധ്യാപകർക്ക് ഓൺലൈനായി സ്വയം നാമനിർദ്ദേശം സമർപ്പിക്കുന്നതിനുള്ള
വെബ് പോർട്ടൽ പ്രവർത്തനം ആരംഭിക്കുന്നു
|
2026 ജൂൺ 15 – ജൂലൈ 10
|
| 2. |
അധ്യാപകരുടെ സ്വയം നാമനിർദ്ദേശങ്ങൾ അന്തിമമായി സമർപ്പിക്കൽ |
2026 ജൂലൈ 11 – 13 |
| 3. |
സ്വതന്ത്ര ദേശീയ ജൂറിയുടെ രൂപീകരണം |
2026 ജൂലൈ പകുതിയോടെ |
| 4. |
ജില്ലാ/മേഖലാ സെലക്ഷൻ കമ്മിറ്റികളുടെ ഷോർട്ട്‌ലിസ്റ്റിംഗ് |
2026 ജൂലൈ 14 – 21 |
| 5. |
സംസ്ഥാന/സ്ഥാപന സെലക്ഷൻ കമ്മിറ്റികളുടെ ഷോർട്ട്‌ലിസ്റ്റിംഗ് |
2026 ജൂലൈ 22 – 29 |
| 6. |
ജൂറിയുമായുള്ള ആശയവിനിമയത്തിന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികളെ വിവരമറിയിക്കൽ |
2026 ജൂലൈ 30 – 31 |
| 7. |
സ്വതന്ത്ര ദേശീയ ജൂറി നടത്തുന്ന സെലക്ഷൻ പ്രക്രിയ |
2026 ഓഗസ്റ്റ് 3 – 7 |
| 8. |
ജൂറിയുടെ ശുപാർശകൾ അന്തിമമാക്കൽ |
2026 ഓഗസ്റ്റ് 8 |
| 9. |
ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ അംഗീകാരത്തിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട പുരസ്‌കാര ജേതാക്കളെ വിവരമറിയിക്കൽ |
2026 ഓഗസ്റ്റ് 10 – 20 |
| 10. |
റിഹേഴ്സലും പുരസ്‌കാര വിതരണ ചടങ്ങും |
2026 സെപ്റ്റംബർ 4, 5 |
SKY
***
(रिलीज़ आईडी: 2277935)
आगंतुक पटल : 19