ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

"വിഐപി കൾച്ചർ ഇൻ ഇന്ത്യ: പവർ, പ്രിവിലേജ് ആൻഡ് ദി ഡിസ്റ്റൻസ് ഫ്രം ഡെമോക്രസി" എന്ന പുസ്തകം ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു

प्रविष्टि तिथि: 24 JUN 2026 5:35PM by PIB Thiruvananthpuram
"വിഐപി കൾച്ചർ ഇൻ ഇന്ത്യ: പവർ, പ്രിവിലേജ് ആൻഡ് ദി ഡിസ്റ്റൻസ് ഫ്രം ഡെമോക്രസി"  ("ഇന്ത്യയിലെ വിഐപി സംസ്കാരം: അധികാരം, പദവി, ജനാധിപത്യത്തിൽ നിന്നുള്ള അകലം") എന്ന പുസ്തകം ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ന്യൂഡൽഹിയിലെ ഉപരാഷ്ട്രപതി ഭവനിൽ വച്ച് ഇന്ന് പ്രകാശനം ചെയ്തു. രചയിതാവായ അരുണാചൽ പ്രദേശിൽ നിന്നുള്ള മുൻ രാജ്യസഭാംഗം ശ്രീ നബാം റെബിയയും സഹ-രചയിതാവായ  ശ്രീ സന്ദീപ് കുമാറും പുസ്തകത്തിൽ ചർച്ച ചെയ്യുന്ന വിഷയം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ   ഹൃദയവുമായും പൊതു സ്ഥാപനങ്ങൾ പൗരന്മാരെ എങ്ങനെ സേവിക്കണം എന്നതുമായും അഭേദ്യമായ ബന്ധം പുലർത്തുന്നതായി അദ്ദേഹം പറഞ്ഞു.

നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു സമൂഹമാണ് ഭരണഘടന വിഭാവനം ചെയ്യുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. പൗരന്മാരും അധികാരികളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തിലാണ് ജനാധിപത്യത്തിൻ്റെ   സത്ത കുടികൊള്ളുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.പൊതു സ്ഥാപനങ്ങളിലെ ചുമതലകളെ ഒരു പദവിയായി കാണുന്നതിനുപകരം ഉത്തരവാദിത്തമായി കാണുമ്പോഴാണ് ജനാധിപത്യം അഭിവൃദ്ധി പ്രാപിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യഥാർത്ഥ നേതൃത്വത്തിൻ്റെ   സവിശേഷത പ്രാപ്യത, കരുതൽ, ഉത്തരവാദിത്തം എന്നിവയാണെന്ന് മഹാനായ തമിഴ് കവി തിരുവള്ളുവരുടെ വാക്കുകളെ ഉദ്ധരിച്ച് ഉപരാഷ്ട്രപതി നിരീക്ഷിച്ചു. ജനങ്ങളോട് ആദരവോടെ പെരുമാറുകയും അവരുമായി സ്ഥിരമായ ബന്ധം നിലനിർത്തുകയും ചെയ്യുന്ന നേതാക്കൾക്ക് ശാശ്വതമായ വിശ്വാസവും, ആദരവും ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതു പദവികൾ  ജനസേവനത്തിനുള്ള മാർഗ്ഗങ്ങളാണെന്ന പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ ദർശനത്തിന് സമാനമാണ് പുസ്തകം ചർച്ച ചെയ്യുന്ന ആശയങ്ങളെന്ന്  ശ്രീ സി.പി. രാധാകൃഷ്ണൻ  വ്യക്തമാക്കി. വിശിഷ്ട വ്യക്തികൾക്കുള്ള ചുവന്ന ബീക്കൺ ലൈറ്റുകൾ നിർത്തലാക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെയും ഗതാഗത നിയന്ത്രണങ്ങൾ മൂലം നീറ്റ് പരീക്ഷാർത്ഥികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ അടുത്തിടെ അദ്ദേഹം സ്വന്തം യാത്ര വൈകിപ്പിച്ചതും പരാമർശിച്ച ഉപരാഷ്ട്രപതി, അത്തരം നടപടികൾ പൗര കേന്ദ്രീകൃത ഭരണത്തെ ഉദാഹരിക്കുകയും പൗരന്മാരെ സേവിക്കാനാണ് അധികാരം എന്ന തത്വത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പറഞ്ഞു. ഓരോ ഇന്ത്യക്കാരനും പ്രാധാന്യമുണ്ടെന്നും തുല്യ ബഹുമാനം അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഇന്ത്യക്കാരനും ഒരു വിഐപിയാണ്.  "സേവനമാണ് ആത്യന്തിക ധർമ്മം" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ പ്രധാനമന്ത്രി ശ്രീ ലാൽ ബഹാദൂർ ശാസ്ത്രിയുടെയും മറ്റ് വിശിഷ്ട വ്യക്തികളുടെയും ലാളിത്യത്തെയും പൊതുസേവന ധാർമ്മികതയെയും കുറിച്ചുള്ള പുസ്തകത്തിലെ പരാമർശങ്ങളെ ഉപരാഷ്ട്രപതി പ്രശംസിച്ചു. ഉപനിഷത്തുകൾ, രാമചരിതമാനസം, ഭഗവാൻ ബുദ്ധൻ്റെ   ദർശനങ്ങൾ, പഞ്ചതന്ത്രം എന്നിവയുൾപ്പെടെ ഇന്ത്യയുടെ സാംസ്‌കാരികവും ബൗദ്ധികവുമായ പാരമ്പര്യങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളിലൂടെ രചയിതാക്കൾ തങ്ങളുടെ വിശകലനങ്ങളെ സമ്പന്നമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമപ്രകാരം തുല്യ പരിഗണന, ഓരോ പൗരൻ്റെ  യും അന്തസ്സിനോടുള്ള ബഹുമാനം, വിനയത്തോടും ഉത്തരവാദിത്തത്തോടും കൂടി നിർവഹിക്കുന്ന പൊതുസേവനം എന്നിവയുൾപ്പെടെ റിപ്പബ്ലിക്കിൻ്റെ   അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് ഉപരാഷ്ട്രപതി എല്ലാവരോടും അഭ്യർത്ഥിച്ചു. യഥാർത്ഥ നേതൃത്വത്തെ വിലയിരുത്തുന്നത് അധികാരമോ പദവിയോ കൊണ്ടല്ല, മറിച്ച് നേതാക്കൾ ജനങ്ങളിൽ നിന്ന് നേടുന്ന വിശ്വാസവും അവർ സമൂഹത്തിന് നൽകുന്ന സേവനവുമാണ് എന്ന് അദ്ദേഹം പറഞ്ഞു. .

അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി ശ്രീ നബാം തുകി, മേഘാലയയിൽ നിന്നുള്ള മുൻ രാജ്യസഭാംഗം ശ്രീ ഡബ്ല്യു. ആർ. ഖാർലുഖി, രചയിതാവ് ശ്രീ നബാം റെബിയ, സഹ-രചയിതാവ് ശ്രീ സന്ദീപ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 
****

(रिलीज़ आईडी: 2277560) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , English , Urdu , हिन्दी , Gujarati , Tamil