റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ദേശീയപാതകളിലെ കയ്യേറ്റങ്ങൾക്കും അനധികൃത പാർക്കിംഗിനുമെതിരെ NHAI നടപടികൾ ശക്തമാക്കുന്നു

प्रविष्टि तिथि: 24 JUN 2026 4:02PM by PIB Thiruvananthpuram
റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ദേശീയപാതകളിലൂടെയുള്ള തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കുന്നതിനുമുള്ള  ഒരു സുപ്രധാന  സംരംഭമെന്ന നിലയിൽ, ദേശീയപാത അതോറിറ്റി (NHAI), രാജ്യത്തുടനീളമുള്ള ദേശീയപാതാ ഇടനാഴികളിലെ അനധികൃത പാർക്കിംഗും കയ്യേറ്റങ്ങളും തടയുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് ഈ നടപടി സ്വീകരിച്ചിക്കുന്നത്. കൂടാതെ, സുരക്ഷിതവും കൂടുതൽ കാര്യക്ഷമവും ഉപയോക്തൃ സൗഹൃദവുമായ ദേശീയപാതാ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള NHAI-യുടെ  തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗവുമാണിത്.


ദേശീയപാതകളിലെ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ്, വഴിയോര കയ്യേറ്റങ്ങൾ, അനിയന്ത്രിതമായ  പ്രവർത്തനങ്ങൾ എന്നിവ റോഡ് ഉപയോക്താക്കൾക്ക് വലിയ രീതിയിലുള്ള അപകടസാധ്യതകൾ സൃഷ്ടിക്കുകയും വാഹന ഗതാഗതത്തേയും സുരക്ഷയേയും  പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഈ വെല്ലുവിളികൾ പരിഹരിക്കുന്നതിനായി, വിവിധ സംസ്ഥാനങ്ങളിലായി അനധികൃത പാർക്കിംഗ് നടക്കുന്ന 595 നിർണ്ണായക സ്ഥലങ്ങൾ (അവയുടെ രേഖാംശ, അക്ഷാംശ വിവരങ്ങൾ ഉൾപ്പെടെ) NHAI കണ്ടെത്തുകയും, ദേശീയപാതകളിൽ നിന്ന് അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിനായി സംസ്ഥാന ഗവണ്‍മെൻ്റുകൾ, ജില്ലാ ഭരണകൂടങ്ങൾ, നിയമനിർവ്വഹണ ഏജൻസികൾ എന്നിവയുമായി അടുത്ത ഏകോപനത്തോടെ പ്രവർത്തിച്ചു വരികയുമാണ്.

കൂടാതെ, 2002-ലെ ദേശീയപാതാ നിയന്ത്രണ (ഭൂമിയും ഗതാഗതവും) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ദേശീയപാതാ ഇടനാഴികളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി NHAI കൂട്ടായ ശ്രമങ്ങൾ നടത്തിവരുന്നു. സ്ഥാപനപരമായ ഏകോപനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ജില്ലാതല ഹൈവേ സുരക്ഷാ ടാസ്‌ക് ഫോഴ്‌സുകൾ രൂപീകരിക്കുന്നതിനും, നിയമപാലനം നിരീക്ഷിക്കുന്നതിനും വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം സുഗമമാക്കുന്നതിനുമായി നോഡൽ ഓഫീസർമാരെ നിയമിക്കുന്നതിനും സംസ്ഥാന  ഗവണ്‍മെൻ്റുകളുമായി ചേർന്ന് NHAI  പ്രവർത്തിക്കുന്നു. ഈ സംവിധാനങ്ങൾ  സമയബന്ധിതമായ നിയമനടപടികൾ ഉറപ്പാക്കുന്നതിനും ദേശീയപാതാ ശൃംഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നതിനും സഹായകരമാകും.

കൂടാതെ, അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്മെൻ്റ്  സിസ്റ്റം (ATMS) ഇൻസ്റ്റലേഷനുകളിൽ ഉടനടി ഓഡിറ്റ് നടത്താനും ട്രാഫിക് മോണിറ്ററിംഗ് ക്യാമറകൾ, വീഡിയോ ഇൻസിഡൻ്റ്  ഡിറ്റക്ഷൻ സിസ്റ്റംസ്, വേരിയബിൾ സ്പീഡ് ഡിറ്റക്ഷൻ സിസ്റ്റംസ്, വേരിയബിൾ മെസ്സേജ് സൈൻബോർഡുകൾ, എമർജൻസി കോൾ ബോക്സുകൾ തുടങ്ങിയ ഘടകങ്ങൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്താനും NHAI അതിൻ്റെ  ഫീൽഡ് ഓഫീസുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതോടൊപ്പം, രാജ്യത്തുടനീളമുള്ള ദേശീയപാതാ  ഉപയോക്താക്കൾക്ക് വേഗത്തിലുള്ള അപകട പ്രതികരണവും മികച്ച നിയമനിർവ്വഹണവും സുരക്ഷിതമായ യാത്രയും സാധ്യമാക്കുന്നതിനായി ആംബുലൻസുകളുടേയും റിക്കവറി വാഹനങ്ങളുടേയും വിന്യാസം, ഹൈവേ പട്രോളിംഗ് ശക്തമാക്കൽ, നിയമനിർവ്വഹണ ഏജൻസികളുമായി ATMS അലേർട്ടുകൾ സംയോജിപ്പിക്കൽ, സുരക്ഷാ അടിസ്ഥാന സൗകര്യങ്ങളുടെ മുൻകൂട്ടിയുള്ള അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് മുൻഗണന നൽകി വരുന്നു.

രാജ്യത്തുടനീളം യാത്രക്കാരുടെ സുഗമമായ സഞ്ചാരവും ചരക്കുനീക്കവും ഉറപ്പാക്കുന്നതിനായി നിയമനിർവ്വഹണം ശക്തമാക്കുന്നതിലൂടെ, കൂടുതൽ സുരക്ഷിതമായ ദേശീയപാതകൾ വികസിപ്പിക്കുന്നതിനുള്ള NHAI-യുടെ പ്രതിബദ്ധതയെയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്.
 
****

(रिलीज़ आईडी: 2277557) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Gujarati , Tamil , Kannada