പ്രധാനമന്ത്രിയുടെ ഓഫീസ്
ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ബലിദാൻ ദിവസിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും സംസ്‌കൃത സുഭാഷിതം പങ്കുവെക്കുകയും ചെയ്തു
प्रविष्टि तिथि:
23 JUN 2026 3:39PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ബലിദാൻ ദിവസിൽ (ബലിദാന ദിനം) അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും, രാഷ്ട്രനിർമ്മാണത്തിന് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെ അനുസ്മരിക്കുകയും ചെയ്തു.
ഡോ. മുഖർജിയെ ഇന്ത്യയുടെ വികസനത്തിനായി ജീവിതം സമർപ്പിച്ച ഉജ്ജ്വലനായ ഒരു ദേശസ്നേഹി, പണ്ഡിതൻ, രാഷ്ട്രതന്ത്രജ്ഞൻ എന്നിങ്ങനെയാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഡോ. മുഖർജിയുടെ അചഞ്ചലമായ ദൃഢനിശ്ചയവും പൊതുജീവിതത്തിലെ ധീരതയും ദേശീയ താൽപ്പര്യത്തോടുള്ള പ്രതിബദ്ധതയും തലമുറകൾക്ക് ഇന്നും പ്രചോദനമായി തുടരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. ഡോ. മുഖർജിയുടെ ജീവത്യാഗം രാജ്യത്തിന്റെ കൂട്ടായ ഓർമ്മകളിൽ എന്നും നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. മുഖർജിക്ക് ആദരവോടെ പ്രണാമം അർപ്പിച്ചുകൊണ്ട്, അദ്ദേഹം തന്റെ ജീവിതം മുഴുവൻ രാജ്യത്തിന്റെയും സമൂഹത്തിന്റെയും നിസ്വാർത്ഥ സേവനത്തിനായി സമർപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡോ. മുഖർജിയുടെ അഗാധമായ ചിന്തകളും ആദർശങ്ങളും മാതൃഭൂമിയെ സേവിക്കാൻ രാജ്യത്തെ ഓരോ തലമുറയ്ക്കും തുടർന്നും പ്രചോദനമേകുമെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു.
ഈ അവസരത്തിൽ പ്രധാനമന്ത്രി ഒരു സംസ്‌കൃത സുഭാഷിതവും പങ്കുവെച്ചു:
“न कर्मणा न प्रजया धनेन त्यागेनैके अमृतत्वमानशुः।
परेण नाकं निहितं गुहायां विभ्राजते यद्यतयो विशन्ति॥”
പ്രവൃത്തികളിലൂടെയോ (കർമ്മങ്ങൾ), സമ്പത്തിലൂടെയോ, വംശപരമ്പരയിലൂടെയോ അല്ല, മറിച്ച് ത്യാഗത്തിലൂടെയും ഉദാത്തമായ ആദർശങ്ങളോടുള്ള പൂർണ്ണമായ സമർപ്പണത്തിലൂടെയുമാണ് അനശ്വരത കൈവരുന്നത് എന്ന് സുഭാഷിതം എടുത്തുപറയുന്നു. രാജ്യത്തിനും സമൂഹത്തിനും സത്യത്തിനും വേണ്ടി സ്വന്തം താൽപ്പര്യങ്ങൾ ത്യജിക്കുന്ന ആ ഉദാത്ത ആത്മാക്കൾ, കാലത്തിന്റെ അതിരുകളെ ഭേദിച്ച് ജനമനസ്സുകളിൽ എന്നും അനശ്വരരായി ജീവിക്കുമെന്നും സുഭാഷിതം ഓർമ്മിപ്പിക്കുന്നു .
പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു;
"തന്റെ ബലിദാൻ ദിവസിൽ, ഇന്ത്യയുടെ വികസനത്തിനായി ജീവിതം സമർപ്പിച്ച ഉജ്ജ്വലനായ ദേശസ്നേഹിയും പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായ ഡോ. ശ്യാമ പ്രസാദ് മുഖർജിക്ക് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ അചഞ്ചലമായ ദൃഢനിശ്ചയവും പൊതുജീവിതത്തിലെ ധീരതയും ദേശീയ താൽപ്പര്യത്തോടുള്ള പ്രതിബദ്ധതയും തലമുറകൾക്ക് ഇന്നും പ്രചോദനമായി തുടരുന്നു. ഡോ. മുഖർജിയുടെ ജീവത്യാഗം നമ്മുടെ കൂട്ടായ ഓർമ്മകളിൽ എന്നും നിലനിൽക്കും. അദ്ദേഹം നെഞ്ചേറ്റുകയും തന്റെ അവസാന ശ്വാസം വരെ സേവിക്കുകയും ചെയ്ത ആ മൂല്യങ്ങളിൽ അധിഷ്ഠിതമായി, ശക്തവും വികസിതവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാനുള്ള നമ്മുടെ പ്രതിബദ്ധത നാം വീണ്ടും ഉറപ്പിക്കുന്നു ."
“निःस्वार्थ भाव से राष्ट्र और समाज की सेवा में आजीवन समर्पित रहे देश की महान विभूति डॉ. श्यामा प्रसाद मुखर्जी जी को उनके बलिदान दिवस पर आदरपूर्ण श्रद्धांजलि। उनके प्रखर विचार और आदर्श देश की हर पीढ़ी को मातृभूमि की सेवा के लिए प्रेरित करते रहेंगे।
न कर्मणा न प्रजया धनेन त्यागेनैके अमृतत्वमानशुः।
परेण नाकं निहितं गुहायां विभ्राजते यद्यतयो विशन्ति॥”
***
NK
(रिलीज़ आईडी: 2277315)
आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada