ആയുഷ്‌
azadi ka amrit mahotsav

12-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണാഘോഷങ്ങളിൽ അണിചേരാൻ പൗരന്മാരെ ക്ഷണിച്ച് ആയുഷ് മന്ത്രാലയം

രാജ്യത്തെ ഒന്നിപ്പിക്കാൻ 2026-ലെ അന്താരാഷ്ട്ര യോഗദിനം 100 ചരിത്രപ്രസിദ്ധ കേന്ദ്രങ്ങളിലായി ആഘോഷം സംഘടിപ്പിക്കും

ന്യൂഡൽഹിയിൽ മാത്രം 40 ഓളം പ്രധാന കേന്ദ്രങ്ങളിൽ യോഗാദിന പരിപാടികൾ

प्रविष्टि तिथि: 20 JUN 2026 2:09PM by PIB Thiruvananthpuram

ജൂൺ 21-ന് രാജ്യം പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനം (ഐഡിവൈ -2026) ആഘോഷിക്കാനൊരുങ്ങവെ ആരോഗ്യം, സൗഹാർദ്ദം എന്നിവയോടൊപ്പം ഇന്ത്യയുടെ പവിത്രമായ യോഗ പാരമ്പര്യത്തെയും ഉയർത്തിപ്പിടിക്കുന്ന ഈ ചരിത്രപരമായ ആഘോഷത്തിൻ്റെ ഭാഗമാകാൻ രാജ്യത്തെ എല്ലാ പൗരന്മാരെയും കേന്ദ്ര ആയുഷ് മന്ത്രാലയം ഔദ്യോഗികമായി ക്ഷണിച്ചു.

 

കേന്ദ്ര ആയുഷ് മന്ത്രാലയത്തിൻ്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയും (സ്വതന്ത്ര ചുമതല) ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയ സഹമന്ത്രിയുമായ ശ്രീ പ്രതാപ്‌റാവു ജാദവ് പറഞ്ഞു: 

"2026-ലെ അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21-ന് പ്രധാന വേദിയായ കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ റെഡ് റോഡിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആഘോഷപരിപാടികൾ നടക്കും. ഈ ശുഭവേളയിൽ, 'കോമൺ യോഗ പ്രോട്ടോക്കോൾ' അനുസരിച്ച് യോഗ അഭ്യസിക്കാനും ഇന്ത്യയുടെ യോഗ സന്ദേശം ലോകമെമ്പാടും എത്തിക്കാനുമായി രാജ്യം മുഴുവൻ ഒരൊറ്റ മനസ്സോടെ ഒന്നിക്കും".

 

"ഈ വർഷം സാംസ്കാരിക മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ രാജ്യത്തെ 100 പൈതൃക കേന്ദ്രങ്ങളിൽ പ്രത്യേക യോഗദിന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചരിത്ര സ്മാരകങ്ങളും യോഗയുടെ പവിത്രമായ പാരമ്പര്യവും സമ്മേളിക്കുന്ന ഒന്നായിരിക്കും ഇത്. ഈ ചരിത്ര മുഹൂർത്തത്തിൽ പങ്കാളികളാകാനും, പൂർണ്ണ ഉത്സാഹത്തോടെയുള്ള ജനപങ്കാളിത്തത്തിലൂടെ 2026-ലെ അന്താരാഷ്ട്ര യോഗ ദിനാചരണം അവിസ്മരണീയവും വൻ വിജയവുമാക്കി മാറ്റാനും ഞാൻ ഏവരോടും അഭ്യർത്ഥിക്കുന്നു." ശ്രീ ജാദവ് കൂട്ടിച്ചേർത്തു.

 

ഇന്ത്യയുടെ സമ്പന്നമായ നാഗരിക പൈതൃകവും ചരിത്ര സ്മാരകങ്ങളും യോഗയുടെ പുരാതന പാരമ്പര്യവും തമ്മിലുള്ള സവിശേഷമായ ബന്ധത്തെ വിളിച്ചോതുന്നതിനായി, ഈ വർഷം കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ രാജ്യത്തുടനീളമുള്ള 100 പൈതൃക കേന്ദ്രങ്ങളിൽ പ്രത്യേക യോഗാദിന പരിപാടികൾ സംഘടിപ്പിക്കും.

 

23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടക്കുന്ന ഈ ആഘോഷങ്ങളിൽ ഇനിപ്പറയുന്ന പ്രധാന കേന്ദ്രങ്ങൾ ഉൾപ്പെടുന്നു:

 

  • ആന്ധ്രാപ്രദേശ്: ലേപാക്ഷി, ഗണ്ടിക്കോട്ട, തിരുപ്പതി, അമരാവതി
  • അസം: ചരൈഡിയോ, ഗോൽപാറ, ശിവസാഗർ
  • ബീഹാർ: നളന്ദ, വിക്രമശില, മുസാഫർപൂർ
  • ഛത്തീസ്‌ഗഢ്: സിർപൂർ
  • ദാദ്ര നഗർ ഹവേലി, ദാമൻ & ദിയു: ദാമൻ
  • ഡൽഹി: ഹുമയൂണിൻ്റെ കല്ലറ, പുരാനാ കില, ഖുതുബ് മിനാർ, ചെങ്കോട്ട, ജന്തർ മന്തർ, സഫ്ദർജംഗ് കല്ലറ
  • ഗുജറാത്ത്: ചമ്പാനർ, റാണി കി വാവ്, ധോലവീര, അഹമ്മദാബാദ്, മൊധേര
  • ഗോവ: ഓൾഡ് ഗോവ
  • ഹരിയാന: ഹാൻസി
  • ഹിമാചൽ പ്രദേശ്: കാംഗ്ര
  • ജമ്മു കശ്മീർ / ലഡാക്ക്: രാംനഗർ, ശ്രീനഗർ, ലേ, അവന്തിപുര
  • കർണാടക: ഐഹോലെ, ബദാമി, ബിജാപൂർ, ഹാലേബിഡു, ഹംപി, പട്ടടക്കൽ, ബെംഗളൂരു, ശ്രീരംഗപട്ടണം
  • കേരളം: ബേക്കൽ
  • മധ്യപ്രദേശ്: അമർകഥക്, ഭീംബേട്ക, ഭോപ്പാൽ, ചന്ദേരി, ഖജുരാഹോ, സാഞ്ചി, മാണ്ഡു
  • മഹാരാഷ്ട്ര: ഛത്രപതി സംഭാജിനഗർ, എലിഫൻ്റാ ഗുഹകൾ, മുംബൈ, പൂനെ, ജുന്നാർ, നാഗ്പൂർ തുടങ്ങിയവ
  • ഒഡീഷ: ഭുവനേശ്വർ, മയൂർഭഞ്ച്, കോണാർക്ക് തുടങ്ങിയവ
  • പഞ്ചാബ്: അമൃത്‌സർ, ബട്ടാല, ഭട്ടിൻഡ
  • രാജസ്ഥാൻ: ചിത്തോർഗഢ്, കുംഭൽഗഢ്, ആംബർ, അജ്മീർ, അഭാനേരി, ഡീഗ്
  • തമിഴ്‌നാട്: വെല്ലൂർ, ജിഞ്ചി, മഹാബലിപുരം, തഞ്ചാവൂർ, ആദിച്ചനല്ലൂർ
  • തെലങ്കാന: ഹൈദരാബാദ്, വാറങ്കൽ തുടങ്ങിയവ
  • ത്രിപുര: ഉനകോടി
  • ഉത്തർപ്രദേശ്: ലഖ്‌നൗ, അയോധ്യ, ഫത്തേപൂർ സിക്രി, ആഗ്ര, ലളിത്പൂർ, ഝാൻസി, ചിത്രകൂട്, കാലിഞ്ജർ, മഹോബ, ഹസ്തിനപുരി, മീററ്റ്, സാരനാഥ്, പ്രയാഗ്‌രാജ്, കുശിനഗർ
  • ഉത്തരാഖണ്ഡ്: ജാഗേശ്വർ, ഹനോൽ തിയൂണി, ഗോപേശ്വർ ഗുന്ത്, അൽമോറ
  • പശ്ചിമ ബംഗാൾ: കൂച്ച് ബെഹാർ, മുർഷിദാബാദ്, കൊൽക്കത്ത, ബിഷ്ണുപൂർ, കൽന

യോഗയെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനായി ഡൽഹിയിലെ പ്രമുഖ പൊതുസ്ഥലങ്ങളിലും പൈതൃക കേന്ദ്രങ്ങളിലും പ്രത്യേക യോഗാ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ദേശീയ തലസ്ഥാന മേഖലയിലെ വിവിധ പാർക്കുകൾ, കമ്മ്യൂണിറ്റി സ്പേസുകൾ, സ്പോർട്സ് കോംപ്ലക്സുകൾ എന്നിവയുൾപ്പെടെയുള്ള വേദികളിൽ പൊതുജനങ്ങൾക്ക് യോഗാ സെഷനുകളിൽ പങ്കുചേരാം. അത്തരം പ്രധാന കേന്ദ്രങ്ങൾ താഴെ പറയുന്നവയാണ്:

  • ശാന്തിപഥ് പുൽത്തകിടി
  • ബാൻസേര, സരായ് കാലെ ഖാൻ 
  • യമുന സ്പോർട്സ് കോംപ്ലക്സ് 
  • ലോധി ഗാർഡൻ 
  • ലാൽ കില (ചെങ്കോട്ട) 
  • കർത്തവ്യ പഥ്
  • ന്യൂ മോതി ബാഗ്
  • പാലിക പാർക്ക്, സി.പി സെൻട്രൽ പാർക്ക് 
  • പണ്ഡാര പാർക്ക് 
  • സഞ്ജയ് ജീൽ, ലക്ഷ്മിഭായ് നഗർ 
  • സ്വർണ്ണ ജയന്തി പാർക്ക്, രോഹിണി
  • തൽക്കത്തോര ഗാർഡൻ 
  • യമുന സ്പോർട്സ് കോംപ്ലക്സ്, ബാഡ്മിൻ്റൺ കോർട്ട് 
  • കില റായ് പിത്തോര (പുരാതന കോട്ട) 
  • കൊറോണേഷൻ പാർക്ക്, ബുരാരി 
  • വസന്ത് വിഹാർ ഡിസ്ട്രിക്റ്റ് പാർക്ക്
  • സിരി ഫോർട്ട് സ്പോർട്സ് കോംപ്ലക്സ്
  • സാകേത് സ്പോർട്സ് കോംപ്ലക്സ് 
  • നേതാജി സ്പോർട്സ് കോംപ്ലക്സ്, ജസോള 
  • വസന്ത് കുഞ്ച് സ്പോർട്സ് കോംപ്ലക്സ് 
  • ഹരി നഗർ സ്പോർട്സ് കോംപ്ലക്സ് 
  • പശ്ചിം വിഹാർ സ്പോർട്സ് കോംപ്ലക്സ് 
  • ദ്വാരക സ്പോർട്സ് കോംപ്ലക്സ്, സെക്ടർ-11, ദ്വാരക 
  • മേജർ ധ്യാൻചന്ദ് സ്പോർട്സ് കോംപ്ലക്സ്, അശോക് വിഹാർ 
  • രോഹിണി സ്പോർട്സ് കോംപ്ലക്സ് 
  • രാഷ്ട്രീയ സ്വാഭിമാൻ ഖേൽ പരിസർ, പീതം പുര 
  • പൂർവ് ഡൽഹി ഖേൽ പരിസർ, ദിൽഷാദ് ഗാർഡൻ 
  • ചില്ല സ്പോർട്സ് കോംപ്ലക്സ്
  • സ്ക്വാഷ് & ബാഡ്മിൻ്റൺ സ്റ്റേഡിയം, സിരി ഫോർട്ട് 
  • കോമൺവെൽത്ത് ഗെയിംസ് വില്ലേജ് സ്പോർട്സ് കോംപ്ലക്സ്
  • ദ്വാരക സ്പോർട്സ് കോംപ്ലക്സ്, സെക്ടർ 17, ദ്വാരക 
  • ഭൽസ്വ ഗോൾഫ് കോഴ്സ്, ഭൽസ്വ തടാകത്തിന് സമീപം 
  • റോഷനാര ക്ലബ്, കരോൾ ബാഗ് 
  • സത്യ പാർക്ക്, സോണൽ ഗ്രീൻ ഏരിയ (നാരായണ ഇൻഡസ്ട്രിയൽ ഏരിയ ഫേസ്-2 ന് സമീപം) 
  • ഡിസ്ട്രിക്റ്റ് പാർക്ക്, ജി-17, പശ്ചിം വിഹാർ 
  • അശോക ഗാർഡൻ, അശോക് വിഹാർ ഫേസ്-IV 
  • ആസ്തകുഞ്ച് പാർക്ക്, നെഹ്‌റു പ്ലേസ് 
  • വിജയ് മണ്ഡൽ പാർക്ക്, മാളവ്യ നഗർ
  • സഞ്ജയ് ലേക്ക് പാർക്ക്, ത്രിലോക്പുരി ഈസ്റ്റ് ഡൽഹി 
  • ഹഡ്‌കോ പ്ലേസ്, സിംഗപ്പൂർ എംബസിക്ക് സമീപം

 

 

ജൂൺ 21-ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളിൽ പങ്കാളികളാകാനും, തങ്ങളുടെ തൊട്ടടുത്തുള്ള യോഗാ വേദികളിൽ കൃത്യസമയത്ത് എത്തിച്ചേർന്ന് ഒന്നിച്ച് 'കോമൺ യോഗ പ്രോട്ടോക്കോൾ' അഭ്യസിക്കാനും രാജ്യത്തെ പൗരന്മാരോടും സംഘടനകളോടും സ്ഥാപനങ്ങളോടും വിവിധ കൂട്ടായ്മകളോടും ആയുഷ് മന്ത്രാലയം അഭ്യർത്ഥിച്ചു.

 

പൊതുജന പങ്കാളിത്തത്തിൻ്റെ നേർക്കാഴ്ചയും, യോഗയിലൂടെയുള്ള ആരോഗ്യത്തിൻ്റെയും സൗഹാർദ്ദത്തിൻ്റെയും ക്ഷേമത്തിൻ്റെയും സന്ദേശം ലോകമെമ്പാടും എത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും വിളിച്ചോതുന്ന ഈ ചരിത്രപ്രസിദ്ധമായ ആഘോഷത്തിൽ പൗരന്മാർ നേരത്തെ തന്നെ എത്തിച്ചേർന്ന് പൂർണ്ണ ഉത്സാഹത്തോടെ പങ്കാളികളാകാൻ മന്ത്രാലയം അഭ്യർത്ഥിച്ചു.

 

ഇന്ത്യ ലോകത്തിന് നൽകിയ യോഗയെന്ന ഈ അമൂല്യ സമ്മാനത്തെ ഒന്നിച്ച് ആഘോഷിക്കാനും 2026-ലെ അന്താരാഷ്ട്ര യോഗാ ദിനം അവിസ്മരണീയമായ ഒരു ജനകീയ മുന്നേറ്റമാക്കി മാറ്റാനും നമുക്ക് ഒരുമിച്ച് കൈകോർക്കാമെന്ന് ആയുഷ് മന്ത്രാലയം പ്രസ്താവനയയിലൂടെ അറിയിച്ചു.

****


(रिलीज़ आईडी: 2275762) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , Telugu , Kannada , English , Urdu , हिन्दी , Bengali , Gujarati , Tamil