പ്രധാനമന്ത്രിയുടെ ഓഫീസ്
വിവാ ടെക് 2026-ൽ പങ്കെടുത്ത് പ്രധാനമന്ത്രി
प्रविष्टि तिथि:
18 JUN 2026 7:35PM by PIB Thiruvananthpuram
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യൂറോപ്പിലെ ഏറ്റവും വലിയ സാങ്കേതിക-സ്റ്റാർട്ടപ്പ് സംരംഭമായ പാരീസിലെ 'വിവാടെക് 2026'-ൽ ഇന്ന് പങ്കെടുത്തു.
മനുഷ്യകേന്ദ്രീകൃതമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും (AI) അത്യാധുനിക സാങ്കേതികവിദ്യകൾക്കുമായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടും വളർന്നുവരുന്ന സാങ്കേതിക മേഖലകളിൽ ഇന്ത്യ-ഫ്രാൻസ് സഹകരണത്തിന്റെ വർദ്ധിച്ചുവരുന്ന വ്യാപ്തിയും സാങ്കേതികവിദ്യാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, ബിസിനസ്സ് പ്രമുഖർ എന്നിവരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഡിജിറ്റൽ പേയ്‌മെന്റുകൾ, കാർഷിക രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയുണ്ടായ പുരോഗതി, അത്യാധുനിക ബഹിരാകാശ ആപ്ലിക്കേഷനുകൾ എന്നിവയിലൂടെ സാങ്കേതികവിദ്യ ഇന്ത്യയിൽ വലിയ പരിവർത്തനങ്ങൾക്ക് വഴിയൊരുക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യപ്രഭാഷണത്തിന് ശേഷം വ്യവസായം, ആരോഗ്യം, സുസ്ഥിരത, മൊബിലിറ്റി എന്നിവയ്ക്കായി അത്യാധുനിക സാങ്കേതികവിദ്യകളും പ്രായോഗിക പരിഹാരങ്ങളും പ്രദർശിപ്പിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകളുമായും നവീന സംരംഭകരുമായും പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മാക്രോണും സംവദിച്ചു.
വിവാടെക് 2026-ലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പങ്കാളിത്ത രാജ്യം ഇന്ത്യയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ പൊതു ഇൻഫ്രാസ്ട്രക്ചർ, ആരോഗ്യ സാങ്കേതികവിദ്യകൾ, ഹരിത സാങ്കേതികവിദ്യകൾ, ഗതാഗതം, അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലെ രാജ്യത്തിന്റെ നൂതനാശയ ശൃംഖല പ്രദർശിപ്പിക്കുന്നതിനായി പവലിയനുകൾ ഒരുക്കിയ, വിവടെക്കിലെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാന്നിധ്യമാണിത്. എൺപതിലധികം ഇന്ത്യൻ ഡീപ്പ്-ടെക് കമ്പനികളും സ്റ്റാർട്ടപ്പുകളും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
വിവാടെക്കിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തം ഇന്ത്യൻ, ഫ്രഞ്ച് സാങ്കേതിക മേഖലകൾ തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. വർഷങ്ങളായി വിവാടെക്കുമായി ഇന്ത്യയ്ക്കുള്ള പങ്കാളിത്തം വളർന്നുകൊണ്ടിരിക്കുകയാണ്. 2021-ലെ വിവാടെക്കിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നടത്തിയിരുന്നു. 2022-ൽ വിവാടെക്കിലെ ആദ്യത്തെ 'കൺട്രി ഓഫ് ദി ഇയർ' പദവി ഇന്ത്യയ്ക്കായിരുന്നു. കൂടാതെ വിവാടെക് അടുത്തിടെ ബെംഗളൂരു ടെക് സമ്മിറ്റുമായി ഔദ്യോഗികമായി സഹകരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇരുരാജ്യങ്ങളും 2026 ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ വർഷമായി ആഘോഷിക്കുന്നതിനാൽ ഈ വർഷത്തെ ഇന്ത്യയുടെ പങ്കാളിത്തത്തിന് വലിയ പ്രാധാന്യമുണ്ട്.
NK
*****
(रिलीज़ आईडी: 2274868)
आगंतुक पटल : 18
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada