പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സ്വാശ്രയത്വവും നവീകരണവും വഴി കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ പ്രതിരോധ ശേഷികളിൽ ഉണ്ടായ പരിവർത്തനത്തെ എടുത്തു കാട്ടി പ്രധാനമന്ത്രി

प्रविष्टि तिथि: 17 JUN 2026 12:34PM by PIB Thiruvananthpuram

കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ പ്രതിരോധ ശേഷികളിൽ ഉണ്ടായ ഗണ്യമായ പരിവർത്തനത്തെ എടുത്തുകാട്ടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.

സ്വാശ്രയത്വ ദർശനത്താൽ നയിക്കപ്പെടുന്നതും നവീകരണം, സാങ്കേതികവിദ്യ, തദ്ദേശീയ ഉൽപ്പാദനം എന്നിവയാൽ കരുത്ത് ആർജ്ജിക്കുന്നതുമായ ഇന്ത്യയുടെ പ്രതിരോധശേഷി ഒരു വലിയ പരിവർത്തനത്തിന് വിധേയമായിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു.

കഴിഞ്ഞ 12 വർഷത്തിനിടെ പ്രതിരോധ മേഖലയിൽ കൈവരിച്ച പുരോഗതി സ്വയം പര്യാപ്തതയിലൂടെ ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വ്യോമ, കര, സമുദ്ര മേഖലകളിലുടനീളം പ്രതിരോധശേഷി ശക്തിപ്പെടുത്തിയതായും, നൂതന തദ്ദേശീയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചതായും, സ്വാശ്രയത്വത്തിനും ദേശീയ സുരക്ഷയ്ക്കും ശക്തമായ അടിത്തറ കെട്ടിപ്പടുത്തതായും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

സ്വാശ്രയത്വ ദർശനത്താൽ നയിക്കപ്പെടുന്നതും നവീകരണം, സാങ്കേതികവിദ്യ, തദ്ദേശീയ ഉൽപ്പാദനം എന്നിവയാൽ ശാക്തീകരിക്കപ്പെട്ടതുമായ ഇന്ത്യയുടെ പ്രതിരോധ ശേഷി കഴിഞ്ഞ ദശകത്തിൽ ഗണ്യമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ 12 വർഷമായി പ്രതിരോധ മേഖലയിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളുടെ ഒരു നേർക്കാഴ്ച ഈ ത്രെഡ് നൽകുന്നു.

#12YearsOfSurakshitBharat”

“ഇന്ത്യ വ്യോമ, കര, സമുദ്ര മേഖലകളിൽ പ്രതിരോധ ശേഷി എങ്ങനെ ശക്തിപ്പെടുത്തി, തദ്ദേശീയ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്തു, സ്വാശ്രയത്വത്തിനും ദേശീയ സുരക്ഷയ്ക്കും വേണ്ടി ശക്തമായ അടിത്തറ കെട്ടിപ്പടുത്തതെങ്ങനെ എന്ന് ഈ ത്രെഡ് വിശദീകരിക്കുന്നു.

#12YearsOfSurakshitBharat”

***

SK


(रिलीज़ आईडी: 2274037) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Tamil , Telugu , Kannada