ആഭ്യന്തരകാര്യ മന്ത്രാലയം
നീറ്റ് (NEET) പുനഃപരീക്ഷ 2026-ൻ്റെ സുരക്ഷ, നടത്തിപ്പ് എന്നിവയ്ക്കായുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു
प्रविष्टि तिथि:
15 JUN 2026 8:58PM by PIB Thiruvananthpuram
വിദ്യാർത്ഥികളുടെ സൗകര്യം, സുരക്ഷാ ക്രമീകരണങ്ങൾ, പരീക്ഷാ നടപടികളുടെ സുതാര്യത എന്നിവയ്ക്ക് പ്രത്യേക മുൻഗണന നൽകിക്കൊണ്ട്, നീറ്റ് (UG) പുനഃപരീക്ഷ 2026-നായി സംസ്ഥാന ഗവൺമെൻ്റുകൾ നടത്തിയ തയ്യാറെടുപ്പുകൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇന്ന് അവലോകനം ചെയ്തു.
റെയിൽവേ ബോർഡ് ചെയർമാൻ; സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറി; ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി; തപാൽ വകുപ്പ് സെക്രട്ടറി; സി.ആർ.പി.എഫ്. , സി.ഐ.എസ്.എഫ്. , ബി.സി.എ.എസ്. എന്നിവയുടെ ഡയറക്ടർ ജനറൽമാർ (DGs), എൻ.ടി.എ. ഡയറക്ടർ ജനറൽ; പ്രതിരോധ മന്ത്രാലയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പരീക്ഷ കുറ്റമറ്റ രീതിയിൽ നടത്താനും എല്ലാ സംസ്ഥാന ഗവൺമെൻ്റുകൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ഏജൻസികൾക്കും കേന്ദ്രആഭ്യന്തര സെക്രട്ടറി നിർദ്ദേശം നൽകി. വിദ്യാർത്ഥികളുടെ സുഗമമായ യാത്രയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചു. റെയിൽവേ ബോർഡ് ചെയർമാൻ പൂർണ്ണ സഹകരണം ഉറപ്പുനൽകി.
****
(रिलीज़ आईडी: 2273298)
आगंतुक पटल : 21