റെയില്‍വേ മന്ത്രാലയം
യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് രാജ്യവ്യാപകമായി റെയിൽവേ സ്റ്റേഷനുകളിൽ അഗ്നി സുരക്ഷ ഓഡിറ്റുകൾ നടത്താനൊരുങ്ങി ഇന്ത്യൻ റെയിൽവേ
प्रविष्टि तिथि:
10 JUN 2026 8:28PM by PIB Thiruvananthpuram
യാത്രക്കാരുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിൽ അഗ്നി സുരക്ഷ ഓഡിറ്റുകൾ നടത്തും. നിലവിലുള്ള അഗ്നിശമന സംവിധാനങ്ങൾ വിലയിരുത്തുന്നതിനും, യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും കൂടാതെ റെയിൽവേ ആസ്തികൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ കണ്ടെത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
സ്റ്റേഷൻ കെട്ടിടങ്ങൾ, വൈദ്യുത സംവിധാനങ്ങൾ, എയർ കണ്ടീഷനിംഗ് - വെൻ്റിലേഷൻ സംവിധാനങ്ങൾ, അടിയന്തര എക്സിറ്റുകൾ (Emergency Exits), അഗ്നിശമന ഉപകരണങ്ങൾ, ജലലഭ്യത, പമ്പിംഗ് ക്രമീകരണങ്ങൾ, സ്പ്രിങ്ക്ലർ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ പ്രധാന സുരക്ഷാ അടിസ്ഥാന സൗകര്യങ്ങളും ഈ ഓഡിറ്റിൻ്റെ പരിധിയിൽ വരും. തീപിടിത്തം ഉൾപ്പെടെയുള്ള അടിയന്തിര സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാൻ റെയിൽവേ സ്റ്റേഷനുകൾ പൂർണ്ണ സജ്ജമാണെന്ന് ഉറപ്പാക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.
നിർദിഷ്ട അഗ്നി സുരക്ഷ, പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും ഓഡിറ്റ് വിലയിരുത്തും. പരിശോധനയ്ക്കിടയിൽ കണ്ടെത്തുന്ന പരിമിതികൾ ഉടനടി പ്രത്യേക നടപടികളിലൂടെ പരിഹരിക്കും.വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംയുക്ത പരിശോധനാ സംഘങ്ങളാണ് ഓഡിറ്റ് നടത്തുക. ആവശ്യമുള്ളയിടങ്ങളിൽ പ്രത്യേക ഏജൻസികളുടെയും സംസ്ഥാന അഗ്നിശമന സേനാ വിഭാഗങ്ങളുടെയും സഹായവും തേടും. സുരക്ഷാ സന്നാഹം കൂടുതൽ ശക്തമാക്കുന്നതിനായി ഓഡിറ്റിൽ കണ്ടെത്തുന്ന പോരായ്മകൾക്ക് മുൻഗണനാടിസ്ഥാനത്തിൽ പരിഹാരം കാണും.
ശൃംഖലയിലുടനീളം സുരക്ഷയും സംരക്ഷണവും നിരന്തരം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യൻ റെയിൽവേ പ്രതിജ്ഞാബദ്ധമാണ്. റെയിൽവേ സ്റ്റേഷനുകളിലെ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതിനും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകൾ മെച്ചപ്പെടുത്തുന്നതിനുമുള്ള മറ്റൊരു സുപ്രധാന ചുവടുവെയ്പ്പാണ് ഈ അഗ്നി സുരക്ഷ ഓഡിറ്റ് പദ്ധതി.
****
(रिलीज़ आईडी: 2271381)
आगंतुक पटल : 10