രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഒമാന് സമീപം വ്യാപാരക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും ഒമാൻ അധികൃതരുടെയും ഏകോപിത ശ്രമത്തിലൂടെ 24 ഇന്ത്യൻ നാവികരെ സുരക്ഷിതരായി പുറത്തെത്തിച്ചു

प्रविष्टि तिथि: 09 JUN 2026 4:16PM by PIB Thiruvananthpuram

ഒമാനിലെ മസിറയ്ക്ക് സമീപം 24 ഇന്ത്യൻ ജീവനക്കാരുമായി നങ്കൂരമിട്ട പലാവു പതാകയേന്തിയ എം.ടി മാരിവെക്സ് എന്ന കപ്പലിന് നേരെ മിസൈൽ ആക്രമണമുണ്ടായതായി 2026 ജൂൺ 08-ന് ഉച്ചകഴിഞ്ഞ് 2:20 ന്  ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ മുംബൈയിലെ മാരിടൈം റെസ്ക്യൂ കോര്‍ഡിനേഷന്‍ സെന്ററിന് (MRCC)  വിവരം ലഭിച്ചു. തുടര്‍ന്ന്   ഒമാൻ മാരിടൈം സെർച്ച് ആൻഡ് റെസ്ക്യൂ സെന്ററുമായി  (OMSC) ആശയവിനിമയം നടത്തുകയും സാഹചര്യം നിരീക്ഷിക്കാനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും OMSC-യുമായും  മറ്റ് പ്രധാന കേന്ദ്രങ്ങളുമായും അടുത്ത ഏകോപനം ഉറപ്പാക്കുകയും ചെയ്തു. ഏകദേശം വൈകിട്ട് അഞ്ചുമണിയോടെ ഒമാൻ നാവികസേനയുടെ ഹെലികോപ്റ്ററുകൾ 24 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി OMSC സ്ഥിരീകരിച്ചു. രക്ഷപ്പെടുത്തിയ ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്നും മരണമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്. കപ്പൽ ഒമാനിലെ മസിറയ്ക്ക് സമീപം നങ്കൂരമിട്ടിരിക്കുകയാണ്.

 

വിജയകരമായ ഈ രക്ഷാപ്രവർത്തനം അന്താരാഷ്ട്ര സമുദ്ര സഹകരണത്തിന്റെ ഫലപ്രാപ്തിയെയും മേഖലയിലെ സമുദ്ര രക്ഷാപ്രവര്‍ത്തന കേന്ദ്രങ്ങളുടെ കരുത്തുറ്റ ഏകോപന സംവിധാനങ്ങളെയും അടിവരയിടുന്നു. ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും അടിയന്തര സമുദ്ര സാഹചര്യങ്ങളില്‍  കൃത്യസമയത്ത് സഹായം സുഗമമാക്കുന്നതിലും ഇന്ത്യൻ കോസ്റ്റ് ഗാർഡ് പുലര്‍ത്തുന്ന പ്രതിബദ്ധത  ദൗത്യം എടുത്തുകാട്ടുന്നു.

 

*****


(रिलीज़ आईडी: 2270817) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Gujarati , Tamil , Telugu