പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഫിലിപ്പീൻസിലെ മിൻഡനാവോയിൽ ഭൂകമ്പത്തെത്തുടർന്നുണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

प्रविष्टि तिथि: 08 JUN 2026 7:25PM by PIB Thiruvananthpuram

ഫിലിപ്പീൻസിലെ മിൻഡനാവോയിൽ ഭൂകമ്പത്തെത്തുടർന്നുണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി തന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

ഫിലിപ്പീൻസിലെ ജനങ്ങൾക്കും ഗവൺമെന്റിനുമൊപ്പം ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു: 

"ഫിലിപ്പീൻസിലെ മിൻഡനാവോയിൽ ഭൂകമ്പത്തെത്തുടർന്നുണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും ദുഃഖിക്കുന്നു. പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു; പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. ഫിലിപ്പീൻസിലെ ജനങ്ങൾക്കും ഗവൺമെന്റിനുമൊപ്പം ഇന്ത്യ ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു."

***

NK


(रिलीज़ आईडी: 2270510) आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada