പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗരീബ് കല്യാണിലും മാനവ ശാക്തീകരണത്തിലും അധിഷ്ഠിതമായ 12 വർഷത്തെ പരിവർത്തനാത്മക സംരംഭങ്ങൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി

प्रविष्टि तिथि: 08 JUN 2026 10:24AM by PIB Thiruvananthpuram

കഴിഞ്ഞ 12 വർഷത്തിനിടയിൽ ഇന്ത്യ നിരവധി പരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എടുത്തുപറഞ്ഞു. ഈ മാറ്റങ്ങളുടെ കാതൽ പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ക്ഷേമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവൺമെന്റ് എല്ലായ്‍പ്പോഴും അന്ത്യോദയയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നും പതിറ്റാണ്ടുകളായി പിന്നോക്കം നിൽക്കുന്നവരിലേക്ക് വികസനത്തിന്റെ നേട്ടങ്ങൾ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു.

ജൻ ധൻ അക്കൗണ്ടുകളും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റവും മുതൽ സ്വച്ഛ് ഭാരത്, പിഎം ആവാസ് യോജന, ജൽ ജീവൻ മിഷൻ, ആയുഷ്മാൻ ഭാരത് തുടങ്ങി ഓരോ പദ്ധതികളും ജനങ്ങൾക്ക് അന്തസ്സും അവസരവും ഉറപ്പാക്കുക എന്ന ലളിതമായ ലക്ഷ്യത്തോടെയാണ് നയിക്കപ്പെടുന്നതെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

പാവപ്പെട്ടവർക്ക് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുന്നതിൽ സാങ്കേതികവിദ്യ ഒരു സുപ്രധാന പങ്ക് വഹിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും സഹായങ്ങൾ നേരിട്ടും സുതാര്യമായും ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇത് ചോർച്ച കുറയ്ക്കുകയും കാര്യക്ഷമത മെച്ചപ്പെടുത്തുകയും ഭരണത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്തതായി വ്യക്തമാക്കിയ പ്രധാനമന്ത്രി, ഇങ്ങനെയാണ് ഗരീബ് കല്യാൺ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള യാത്ര മാനവ ശാക്തീകരണത്തിലേക്കും വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിലേക്കുമുള്ള ഒരു കൂട്ടായ പ്രസ്ഥാനമായി മാറിയതെന്നും കൂട്ടിച്ചേർത്തു.

എക്സിലെ തുട‍ർച്ചയായ പോസ്റ്റുകളിൽ പ്രധാനമന്ത്രി പങ്കുവെച്ചു:

"കഴിഞ്ഞ 12 വർഷത്തിനിടയിൽ ഇന്ത്യ നിരവധി പരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചു, ഈ മാറ്റങ്ങളുടെ കാതൽ പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ക്ഷേമമാണ്. നാം എല്ലായ്‍പ്പോഴും അന്ത്യോദയയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളവരാണ്. പതിറ്റാണ്ടുകളായി പിന്നോക്കം നിൽക്കുന്നവരിലേക്ക് വികസനത്തിന്റെ നേട്ടങ്ങൾ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. ജൻ ധൻ അക്കൗണ്ടുകളും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റവും മുതൽ സ്വച്ഛ് ഭാരത്, പിഎം ആവാസ് യോജന, ജൽ ജീവൻ മിഷൻ, ആയുഷ്മാൻ ഭാരത് തുടങ്ങി ഓരോ പദ്ധതികളും ജനങ്ങൾക്ക് അന്തസ്സും അവസരവും ഉറപ്പാക്കുക എന്ന ലളിതമായ ലക്ഷ്യത്തോടെയാണ് നയിക്കപ്പെടുന്നത്.
#12YearsOfGaribKalyan”

“പാവപ്പെട്ടവർക്ക് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുന്നതിൽ സാങ്കേതികവിദ്യ ഒരു സുപ്രധാന പങ്ക് വഹിച്ചുവെന്നതും സന്തോഷകരമാണ്. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും സഹായങ്ങൾ നേരിട്ടും സുതാര്യമായും ജനങ്ങളിലേക്ക് എത്തുന്നുണ്ട്. ഇത് ചോർച്ച കുറയ്ക്കുകയും കാര്യക്ഷമത മെച്ചപ്പെടുത്തുകയും ഭരണത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്തു. ഇങ്ങനെയാണ് ഗരീബ് കല്യാൺ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള യാത്ര മാനവ ശാക്തീകരണത്തിലേക്കും വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിലേക്കുമുള്ള ഒരു കൂട്ടായ പ്രസ്ഥാനമായി മാറിയത്.
#12YearsOfGaribKalyan"

***

NK


(रिलीज़ आईडी: 2270138) आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Manipuri , Bengali , Bengali-TR , Gujarati , Tamil , Telugu , Kannada