ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിലെ അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്തി

प्रविष्टि तिथि: 07 JUN 2026 9:46PM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ ഭഗവാൻ അയ്യപ്പ ക്ഷേത്രത്തിൽ ഇന്ന് ദർശനത്തിനെത്തിയ  കേന്ദ്ര ആഭ്യന്തര,സഹകരണ മന്ത്രി ശ്രീ അമിത് ഷാ   പ്രാർത്ഥനകൾ  നടത്തി.  . ക്ഷേത്രവളപ്പിൽ പുതുതായി നിർമ്മിച്ച 'ശബരീശം' കോംപ്ലക്സിൻ്റെ   ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.

ക്ഷേത്രദർശനത്തിന് ശേഷം X-ലെ ഒരു പോസ്റ്റിൽ, കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഇങ്ങനെ പറഞ്ഞു:  "ന്യൂഡൽഹിയിലെ ആർ.കെ. പുരത്തുള്ള ഭഗവാൻ അയ്യപ്പ ക്ഷേത്രത്തിൽ പൂജ നടത്താൻ ഭാഗ്യം ലഭിച്ചു. ഭഗവാൻ അയ്യപ്പൻ ആനന്ദദായകനും നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കുന്ന പവിത്രമായ മൂല്യങ്ങളുടെ മൂർത്തീഭാവവുമാണ്. എല്ലാവരുടെയും ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചു."

മറ്റൊരു പോസ്റ്റിൽ, ശ്രീ അമിത് ഷാ പറഞ്ഞു,"ഇന്ന് ന്യൂഡൽഹിയിലെ അയ്യപ്പ ക്ഷേത്ര സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച 'ശബരീശം' കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു. ഈ പുതിയ സൗകര്യം ക്ഷേത്രത്തിൻ്റെ   നേതൃത്വത്തിൽ നടക്കുന്ന ആത്മീയ പ്രഭാഷണങ്ങൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും വേദിയാകും. ഒപ്പം കേരളത്തിൽ നിന്നുള്ള നമ്മുടെ സഹോദരീസഹോദരന്മാരുടെ സാംസ്കാരിക വേരുകളെ ഇത് കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും."

 

***


(रिलीज़ आईडी: 2270125) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Gujarati