പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യ രംഗത്തെ ശ്രദ്ധേയമായ മുന്നേറ്റത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
5 ജിഗാ വാട്ട് ഡാറ്റാ സെന്റർ ശേഷി വികസിപ്പിക്കുന്നതിനായി എയർട്രങ്ക് നിർദ്ദേശിച്ച ഏകദേശം 3 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.
प्रविष्टि तिथि:
05 JUN 2026 5:10PM by PIB Thiruvananthpuram
ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യ പ്രയാണം ശ്രദ്ധേയമായ വേഗത കൈവരിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഏകദേശം 3 ലക്ഷം കോടി രൂപ ( 30 ബില്യൺ ഡോളർ) നിക്ഷേപിക്കാനും 5 GW ഡാറ്റാ സെന്റർ ശേഷി വികസിപ്പിക്കാനുമുള്ള പദ്ധതികൾ എയർട്രങ്ക് പ്രഖ്യാപിച്ചതായി വ്യക്തമാക്കിയ പ്രധാനമന്ത്രി, രാജ്യത്തെ ഡിജിറ്റൽ അടിസ്ഥാന സൗകര്യ വ്യവസ്ഥിതിയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണിതെന്നും നിരീക്ഷിച്ചു.
ഇത്തരം നിക്ഷേപങ്ങൾ ക്ലൗഡ് കമ്പ്യൂട്ടിംഗിന്റെയും നിർമ്മിതബുദ്ധിയുടെയും ആഗോള ഹബ്ബെന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനത്തെ ഗണ്യമായി ശക്തിപ്പെടുത്തുമെന്ന് ശ്രീ മോദി പറഞ്ഞു. ഈ വികസനങ്ങൾ ഒരേസമയം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക വിതരണ ശൃംഖലകൾക്ക് കരുത്തുപകരുകയും നൂതനാശയാധിഷ്ഠിത വളർച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ലോകത്തിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ഭാവി രൂപപ്പെടുന്നതിൽ ഇന്ത്യയുടെ പങ്ക് വർദ്ധിച്ചുവരികയാണെന്ന് അടിവരയിട്ടു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യ പ്രയാണം ശ്രദ്ധേയമായ വേഗത കൈവരിക്കുകയാണ്.
ഇന്ത്യയിൽ ഏകദേശം 3 ലക്ഷം കോടി രൂപ (30 ബില്യൺ ഡോളർ) നിക്ഷേപിക്കാനും 5 GW ഡാറ്റാ സെന്റർ ശേഷി വികസിപ്പിക്കാനുമുള്ള പദ്ധതികൾ എയർ ട്രങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ഡിജിറ്റൽ അടിസ്ഥാന സൗകര്യ വ്യവസ്ഥിതിയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണിത്.
ഇത്തരം നിക്ഷേപങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രാദേശിക വിതരണ ശൃംഖലകൾക്ക് കരുത്തുപകരുന്നതിനും നൂതനാശയാധിഷ്ഠിത വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതിനും ഒപ്പം, ക്ലൗഡ് കമ്പ്യൂട്ടിംഗിന്റെയും നിർമ്മിതബുദ്ധിയുടെയും ആഗോള ഹബ്ബെന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.
ലോക ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ഭാവി കൂടുതൽ കൂടുതൽ രൂപപ്പെടുന്നത് ഇന്ത്യയിലാണെന്ന കാര്യം വ്യക്തമാണ്!"
****
-SK-
(रिलीज़ आईडी: 2269457)
आगंतुक पटल : 7