രാജ്യരക്ഷാ മന്ത്രാലയം
ഇന്ത്യയും സിംബാബ്‌വെയും ജെഡിസി യോഗത്തില്‍ ഉഭയകക്ഷി പ്രതിരോധ സഹകരണം ശക്തമാക്കാനുള്ള പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിച്ചു
प्रविष्टि तिथि:
04 JUN 2026 7:35PM by PIB Thiruvananthpuram
ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള ആദ്യ സംയുക്ത പ്രതിരോധ സമിതി യോഗം 2026 ജൂണ്‍ 04ന് ന്യൂഡല്‍ഹിയില്‍ നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ യോഗത്തില്‍ ധാരണയായി. പരിശീലനം, പൊതുവായ വ്യോമ ആസ്തികളുടെ പിന്തുണയും പരിപാലനവും തുടങ്ങിയ മേഖലകളില്‍ നിലവിലുള്ള സഹകരണം വിപുലപ്പെടുത്താനും ഇരുപക്ഷവും സമ്മതിച്ചു. കൂടാതെ സംയുക്ത ഉല്‍പ്പാദനം, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, അതിര്‍ത്തി പരിപാലനം, സമാധാന പരിപാലനം എന്നിവയുള്‍പ്പെടെയുള്ള പുതിയ മേഖലകളിലെ സഹകരണത്തെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.
UMWB.jpeg)
ഇന്ത്യന്‍ പക്ഷത്തുനിന്ന് ജോയിന്റ് സെക്രട്ടറി ശ്രീ. അമിതാഭ് പ്രസാദും, സിംബാബ്‌വെയില്‍ നിന്നും സ്ഥിരം സെക്രട്ടറി ആരോണ്‍ ഡാനിയല്‍ ടോണ്ടെ ഹെപെരയും ചേര്‍ന്നാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്. ഇന്ത്യ സന്ദര്‍ശിക്കുന്ന 12 അംഗ ഉന്നതതല പ്രതിനിധി സംഘത്തെ നയിക്കുന്നത് ആരോണ്‍ ഡാനിയല്‍ ആണ്. ഇന്ത്യന്‍ സംഘത്തില്‍ വിവിധ സായുധ സേനകള്‍, പ്രതിരോധ ഉല്‍പ്പാദന വകുപ്പ്, സായുധ സേന മെഡിക്കല്‍ സര്‍വീസസ് എന്നിവയിലെ പ്രതിനിധികള്‍ പങ്കെടുത്തു.
ഇന്ത്യയും സിംബാബ്‌വെയും തമ്മില്‍ ക്രമാനുഗതമായി വളരുന്ന പ്രതിരോധ പങ്കാളിത്തമാണുള്ളത്. എയ്‌റോ ഇന്ത്യ 2025ന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാര്‍ ഒപ്പുവെച്ച പ്രതിരോധ സഹകരണ ധാരണാപത്രത്തിലെ ലക്ഷ്യങ്ങള്‍ നടപ്പിലാക്കിക്കൊണ്ട്, ഈ ആദ്യ JDC യോഗം ഉഭയകക്ഷി ബന്ധത്തെ കൂടുതല്‍ ദൃഢമാക്കി.
സിംബാബ്‌വെയില്‍ നിന്നുള്ള പ്രതിനിധി സംഘം ന്യൂഡല്‍ഹിയിലെ ഡി.പി.എസ്.യു ഭവനും സന്ദര്‍ശിച്ചു. അവിടെ വെച്ച് ഇന്ത്യന്‍ പ്രതിരോധ വ്യവസായ മേഖലയിലെ പ്രതിനിധികളുമായി പരസ്പര സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി. ന്യൂഡല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകം സന്ദര്‍ശിച്ച്, വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് ആരോണ്‍ ഡാനിയല്‍ ടോണ്ടെ ഹെപെര സന്ദര്‍ശനം ആരംഭിച്ചത്.
***
(रिलीज़ आईडी: 2269122)
आगंतुक पटल : 4