വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ടെലികോം ഉപഭോക്തൃ പരാതി പരിഹാര (നാലാം ഭേദഗതി) നിയന്ത്രണം , 2026-കരട് രേഖയിൽ അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസാന തീയതി നീട്ടി
प्रविष्टि तिथि:
04 JUN 2026 2:21PM by PIB Thiruvananthpuram
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ് - TRAI), 'ടെലികോം ഉപഭോക്തൃ പരാതി പരിഹാര (നാലാം ഭേദഗതി) നിയന്ത്രണങ്ങൾ, 2026'-ന്റെ കരട് 2026 മെയ് 7-ന് ട്രായിയുടെ വെബ്‌സൈറ്റിൽ ബന്ധപ്പെട്ട കക്ഷികളുടെ അഭിപ്രായങ്ങൾക്കായി പ്രസിദ്ധീകരിച്ചിരുന്നു. ഈ കരട് ചട്ടങ്ങളിൽ അഭിപ്രായങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂൺ 5 ആയിരുന്നു .
അഭിപ്രായങ്ങൾ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട കക്ഷികളിൽ നിന്നും അവരുടെ അസോസിയേഷനുകളിൽ നിന്നും അഭ്യർത്ഥനകൾ ലഭിച്ച സാഹചര്യത്തിൽ, കരട് ഭേദഗതിയിന്മേൽ രേഖാമൂലമുള്ള അഭിപ്രായങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂൺ 12 വരെ നീട്ടാൻ തീരുമാനിച്ചിരിക്കുന്നു. കൂടാതെ, ചില തല്പര കക്ഷികളുടെ അഭ്യർത്ഥനപ്രകാരം, ലഭിച്ച അഭിപ്രായങ്ങൾക്ക്മേൽ മറുപടി അഭിപ്രായങ്ങളും (counter-comments) സമർപ്പിക്കാവുന്നതാണ്. മറുപടി അഭിപ്രായങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂൺ 19 ആണ്.
കരട് ഭേദഗതിയിന്മേലുള്ള അഭിപ്രായങ്ങളും മറുപടി അഭിപ്രായങ്ങളുണ്ടെങ്കിൽ അതും **adv.ca@trai.gov.in** എന്ന ഇമെയിൽ ഐഡിയിലേക്ക് ഇമെയിൽ വഴി അയക്കാവുന്നതാണ്. കൂടുതൽ വ്യക്തതയ്ക്കോ വിവരങ്ങൾക്കോ അഡ്വൈസർ (CA) ശ്രീ വിവേക് ഖരെയെ മുകളിൽ പറഞ്ഞ ഇമെയിൽ വിലാസത്തിലോ അല്ലെങ്കിൽ +91-11-20907772 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
****
(रिलीज़ आईडी: 2268927)
आगंतुक पटल : 7