രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ദക്ഷിണാഫ്രിക്കൻ ഡെപ്യൂട്ടി പ്രസിഡൻ്റ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 02 JUN 2026 6:41PM by PIB Thiruvananthpuram

ദക്ഷിണാഫ്രിക്കൻ ഡെപ്യൂട്ടി പ്രസിഡൻ്റ്   ഷിപോകോസ പൗലസ് മഷാറ്റിൽ ഇന്ന് (2026 ജൂൺ 2) രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി.

 

 

ൻ്റെ ആദ്യ ഇന്ത്യൻ സന്ദർശനത്തിനെത്തിയ ഡെപ്യൂട്ടി പ്രസിഡൻ്റ്   മഷാറ്റിലിനെ സ്വാഗതം ചെയ്തുകൊണ്ട്, ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ചരിത്രപരവും സമകാലികവുമായ ഒരു സവിശേഷ സൗഹൃദമാണ് പങ്കിടുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. പരസ്പര ബഹുമാനത്തിലും പങ്കിട്ട മൂല്യങ്ങളിലുമാണ് നമ്മുടെ ബഹുമുഖ പങ്കാളിത്തം കെട്ടിപ്പടുത്തിരിക്കുന്നത്. 1997-ൽ ഇന്ത്യ ആദ്യമായി ഒരു തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിച്ച രാജ്യമാണ് ദക്ഷിണാഫ്രിക്ക.

 

ഇന്ത്യയും ദക്ഷിണാഫ്രിക്കയും എല്ലായ്പ്പോഴും ഗ്ലോബൽ സൗത്തിൻ്റെ  മുൻനിര ശബ്ദങ്ങളാണെന്ന് രാഷ്ട്രപതി പറഞ്ഞു. കൊളോണിയൽ വിരുദ്ധ പോരാട്ടത്തിൻ്റെ  പൊതുവായ ഒരു ചരിത്രം ഇരു രാജ്യങ്ങളും പങ്കിടുന്നുണ്ട്. ഐക്യരാഷ്ട്രസഭ, ചേരിചേരാ പ്രസ്ഥാനം, ജി 20 തുടങ്ങിയ ബഹുരാഷ്ട്ര വേദികളിലെ നമ്മുടെ അടുത്ത സഹകരണത്തിലൂടെ, നമ്മുടെ സ്വന്തം ജനങ്ങൾക്ക് മാത്രമല്ല, വിശാലമായ ഗ്ലോബൽ സൗത്തിനും സമാധാനവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കാനാണ് നമ്മൾ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.

 

 

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 15.5 ബില്യൺ യുഎസ് ഡോളറാണെന്നതിൽ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. ഇതിലും വലിയ സാധ്യതകളാണ് മുന്നിലുള്ളതെന്നും നമ്മുടെ വ്യാപാര ബന്ധത്തെ കൂടുതൽ ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകാൻ നാം ശ്രമിക്കണമെന്നും അവർ പറഞ്ഞു. ഇരു രാജ്യങ്ങളിലേയും കമ്പനികൾക്ക് പരസ്പരം വിപണികളിൽ തങ്ങളുടെ നിക്ഷേപങ്ങളും ബിസിനസ്സ് പ്രവർത്തനങ്ങളും വ്യാപിപ്പിക്കാൻ പ്രാപ്തമാക്കുന്ന അനുകൂലമായ ഒരു നയ അന്തരീക്ഷം നാം തുടർന്നും നൽകേണ്ടതുണ്ട്.

 

ആഫ്രിക്കയുമായുള്ള പങ്കാളിത്തത്തിൽ ഇന്ത്യ പൂർണ്ണമായും പ്രതിജ്ഞാബദ്ധമായി തുടരുമെന്നും ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി എത്രയും വേഗം വീണ്ടും വിളിച്ചുകൂട്ടുന്നതിന് ആഫ്രിക്കൻ യൂണിയൻ കമ്മീഷനുമായി ചേർന്ന് പ്രവർത്തിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

 

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അടുത്ത സഹകരണം ഇരു രാജ്യങ്ങളിലേയും ജനങ്ങൾക്ക് വളരെയധികം നേട്ടങ്ങൾ നൽകുമെന്ന കാര്യത്തിൽ ഇരു നേതാക്കളും യോജിച്ചു.

***

( റിലീസ് ഐ.ഡി: 2268137) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati , Tamil