പഞ്ചായത്തീരാജ് മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്രമന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് 2025 ലെ ദേശീയ പഞ്ചായത്ത് പുരസ്കാരങ്ങൾ നാളെ ന്യൂഡൽഹിയിൽ വിതരണം ചെയ്യും

प्रविष्टि तिथि: 02 JUN 2026 12:47PM by PIB Thiruvananthpuram
2025-ലെ ദേശീയ പഞ്ചായത്ത് പുരസ്കാരങ്ങൾ (National Panchayat Awards 2025) നാളെ (ജൂൺ 3, ബുധനാഴ്ച) ന്യൂഡൽഹിയിൽ  വിതരണം ചെയ്യും. രാജ്യത്തുടനീളമുള്ള 42 മികച്ച പഞ്ചായത്തുകളാണ് ഇത്തവണ പുരസ്കാരത്തിന് അർഹമായിരിക്കുന്നത്.കേന്ദ്ര പഞ്ചായത്തീരാജ്, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ്, പഞ്ചായത്തീരാജ് സഹമന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ സമ്മാനിക്കും.                                  ചടങ്ങിൽ, പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി ശ്രീ വിവേക് ഭരദ്വാജ്, കേന്ദ്ര സർക്കാരിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പഞ്ചായത്തീരാജ് ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും .

2025 ഏപ്രിൽ 24-ന് നടന്ന ചടങ്ങിൽ മൂന്ന് പ്രത്യേക വിഭാഗങ്ങളിലെ പുരസ്കാരങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  വിതരണം ചെയ്തിരുന്നു.ഇതിന്റെ തുടർച്ചയായി അവശേഷിക്കുന്ന വിഭാഗങ്ങളിലെ പുരസ്കാര വിതരണമാണ്  നാളെ (ജൂൺ 3, ബുധനാഴ്ച) ന്യൂഡൽഹിയിൽ നടക്കുന്നത് .രാജ്യത്തെ മികച്ച 42 പഞ്ചായത്തുകൾക്ക്  നാളെ പുരസ്കാരങ്ങൾ സമ്മാനിക്കും .ഇതിൽ 34 ഗ്രാമപഞ്ചായത്തുകൾക്ക് ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സതത് വികാസ് പുരസ്കാരവും 8 പഞ്ചായത്തുകൾക്ക് നാനാജി ദേശ്മുഖ് സർവോത്തം പഞ്ചായത്ത് സതത് വികാസ് പുരസ്കാരാവും വിതരണം ചെയ്യും .അവാർഡിന് അർഹരായ പഞ്ചായത്തുകളുടെ മികച്ച പ്രവർത്തനങ്ങളും മാതൃകകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഇ-ബുക്കും , രാജ്യത്തുടനീളമുള്ള പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച പ്രവർത്തനങ്ങളുടെ സമാഹാരവും ചടങ്ങിൽ പ്രകാശനം ചെയ്യും .അവാർഡ് ദാന ചടങ്ങിന് മുന്നോടിയായി നടക്കുന്ന പ്രത്യേക സെഷനുകളിൽ, പുരസ്കാരത്തിന് അർഹരായ പഞ്ചായത്തുകളുടെ തലവന്മാർ തങ്ങളുടെ  മികച്ച പ്രവർത്തനങ്ങളെയും നേട്ടങ്ങളെയും കുറിച്ചുള്ള അവതരണങ്ങൾ നടത്തും.
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക
 
SKY
 
 
*******

(रिलीज़ आईडी: 2267928) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Assamese , Gujarati , Kannada