പാര്‍ലമെന്ററികാര്യ മന്ത്രാലയം
പാർലമെൻ്ററി കാര്യ മന്ത്രാലയത്തിൻ്റെ ഹിന്ദി ഉപദേശക സമിതി യോഗം ശ്രീ അർജുൻ റാം മേഘ്‌വാളിൻ്റെ അധ്യക്ഷതയിൽ ചേർന്നു
പോസ്റ്റഡ് ഓണ്‍:
29 MAY 2026 6:37PM by PIB Thiruvananthpuram
പാർലമെൻ്ററി കാര്യ മന്ത്രാലയത്തിൻ്റെ ഹിന്ദി ഉപദേശക സമിതി യോഗം, 2026 മേയ് 29-ന് രാവിലെ 11:00 മണിക്ക് ന്യൂഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിലെ 'സമന്വയ് 5'-ൽ നടന്നു. നിയമ-നീതിന്യായ മന്ത്രാലയത്തിൻ്റെ (സ്വതന്ത്ര ചുമതല) സഹമന്ത്രിയും പാർലമെൻ്ററി കാര്യ സഹമന്ത്രിയുമായ ശ്രീ അർജുൻ റാം മേഘ്‌വാൾ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ലോക്‌സഭാംഗങ്ങളായ ശ്രീ മനോജ് തിവാരി, ശ്രീമതി അപരാജിത സാരംഗി, രാജ്യസഭാംഗം ശ്രീമതി സംഗീത യാദവ് എന്നിവർക്ക് പുറമെ, അനൗദ്യോഗിക അംഗങ്ങളായ അഡ്വ. പ്രവീർകുമാർ ഗുഹാറായ്, പ്രൊഫ. രാംകിഷോർ ശർമ്മ, പ്രൊഫ. കമലേഷ് കിഷോർ, ഡോ. പ്രകാശ് കുമാർ പട്ടേൽ, ശ്രീ അനുഭവ് ചാക്, ഡോ. രാമചന്ദ്ര രമേഷ് ആര്യ, ശ്രീ പ്രവീൺ ശ്രീറാം ദേശ്മുഖ്, ശ്രീ സുനിൽ പാണ്ഡെ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

പാർലമെൻ്ററി കാര്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ശ്രീ നികുഞ്ജ് ബിഹാരി ധാൽ (സെക്രട്ടറി), ഡോ. സത്യ പ്രകാശ് (അഡീഷണൽ സെക്രട്ടറി) എന്നിവരും മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഔദ്യോഗിക ഭാഷാ വകുപ്പിനെ പ്രതിനിധീകരിച്ച് അസിസ്റ്റൻ്റ് ഡയറക്ടറാണ് യോഗത്തിൽ പങ്കെടുത്തത്.
പാർലമെൻ്ററി കാര്യ മന്ത്രാലയം സെക്രട്ടറി ശ്രീ നികുഞ്ജ് ബിഹാരി ധാൽ, കേന്ദ്ര സഹമന്ത്രിയെയും യോഗത്തിൽ സന്നിഹിതരായ ഹിന്ദി ഉപദേശക സമിതിയിലെ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. ഔദ്യോഗിക ഭാഷയായ ഹിന്ദിയുമായി ബന്ധപ്പെട്ട് മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം വിശദമാക്കുകയും ചെയ്തു. യോഗത്തെ അഭിസംബോധന ചെയ്ത കേന്ദ്ര സഹമന്ത്രി, തങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ സമിതിയിലെ പ്രമുഖ അംഗങ്ങളെ ക്ഷണിച്ചു. മന്ത്രിയും പാർലമെൻ്റ് അംഗങ്ങളും ഉൾപ്പെടെ ആകെ 20 അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.
ഉപദേശക സമിതിയുടെ 2025 ഓഗസ്റ്റ് 22-ന് നടന്ന മുൻ യോഗത്തിലെ തീരുമാനങ്ങളിൽ കൈക്കൊണ്ട നടപടികളെക്കുറിച്ച് ചർച്ചകൾ നടന്നു. കൂടാതെ, പാർലമെൻ്ററി കാര്യ മന്ത്രാലയത്തിൻ്റെ പ്രവർത്തനങ്ങളിൽ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും അംഗങ്ങൾ നിർദ്ദേശങ്ങൾ സമർപ്പിച്ചു. യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തിയ അഡീഷണൽ സെക്രട്ടറി ഡോ. സത്യ പ്രകാശ് യോഗത്തിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.
***
( റിലീസ് ഐ.ഡി: 2266917)
സന്ദര്‍ശക കൗണ്ടര്‍ : 7