പ്രധാനമന്ത്രിയുടെ ഓഫീസ്
ചൈനയിലെ ഖനി അപകടത്തിലുണ്ടായ ജീവഹാനിയിൽ അനുശോചിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
23 MAY 2026 8:28PM by PIB Thiruvananthpuram
ചൈനയിലെ ഷാൻസി പ്രവിശ്യയിലുണ്ടായ ഖനി അപകടത്തിൽ വലിയ ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി പ്രസിഡന്റ് ഷി ജിൻപിങ്ങിനെയും ചൈനയിലെ ജനങ്ങളെയും പ്രധാനമന്ത്രി ഹൃദയംഗമമായ അനുശോചനം അറിയിച്ചു. ഈ ദുരന്തസമയത്ത് ദുഃഖിതരായ കുടുംബങ്ങൾക്ക് ആശ്വാസം കണ്ടെത്താൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിച്ച ശ്രീ മോദി, കാണാതായവരെല്ലാം എത്രയും വേഗം സുരക്ഷിതരായി തിരിച്ചെത്തട്ടെയെന്നും ആശംസിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“ചൈനയിലെ ഷാൻസി പ്രവിശ്യയിലുണ്ടായ ഖനി അപകടത്തിൽ നിരവധി ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ട്. ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി പ്രസിഡന്റ് ഷി ജിൻപിങ്ങിനെയും ചൈനയിലെ ജനങ്ങളെയും എന്റെ അനുശോചനം അറിയിക്കുന്നു. ഈ ദുരന്തസമയത്ത് ദുഃഖിതരായ കുടുംബങ്ങൾക്ക് കരുത്തു ലഭിക്കട്ടെ. കാണാതായവരെല്ലാം എത്രയും വേഗം സുരക്ഷിതരായി തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നു.”
-SK-
( റിലീസ് ഐ.ഡി: 2264667)
സന്ദര്‍ശക കൗണ്ടര്‍ : 4