പ്രധാനമന്ത്രിയുടെ ഓഫീസ്
യു.എസ് സ്റ്റേറ്റ് സെക്രട്ടറി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
ഉഭയകക്ഷി സഹകരണത്തിലെ സുസ്ഥിര പുരോഗതിയെക്കുറിച്ച് സെക്രട്ടറി റൂബിയോ പ്രധാനമന്ത്രിയെ ധരിപ്പിച്ചു
വിവിധ പ്രാദേശിക, ആഗോള വിഷയങ്ങളിലുള്ള യു.എസിന്റെ കാഴ്ചപ്പാടുകൾ സെക്രട്ടറി റൂബിയോ പങ്കുവെച്ചു
സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ നിരന്തരമായ പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ചുറപ്പിക്കുയും തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള ആഹ്വാനം ആവർത്തിക്കുകയും ചെയ്തു.
പ്രസിഡന്റ് ട്രംപിന് പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ അറിയിച്ചു
प्रविष्टि तिथि:
23 MAY 2026 4:25PM by PIB Thiruvananthpuram
യുഎസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രതിരോധം, തന്ത്രപ്രധാന സാങ്കേതികവിദ്യകൾ, വ്യാപാരവും നിക്ഷേപവും, ഊർജ്ജ സുരക്ഷ, കണക്റ്റിവിറ്റി, വിദ്യാഭ്യാസം, ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വിപുലമായ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിൽ കൈവരിച്ച സുസ്ഥിരമായ പുരോഗതിയെക്കുറിച്ച് സെക്രട്ടറി റൂബിയോ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
പശ്ചിമേഷ്യയിലെ സാഹചര്യം ഉൾപ്പെടെ വിവിധ പ്രാദേശിക, ആഗോള വിഷയങ്ങളിലുള്ള യു.എസിന്റെ കാഴ്ചപ്പാടുകൾ സെക്രട്ടറി റൂബിയോ പങ്കുവെച്ചു.
സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ നിരന്തരമായ പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ചുറപ്പിക്കുകയും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള ആഹ്വാനവും ആവർത്തിക്കുകയും ചെയ്തു.
പ്രസിഡന്റ് ട്രംപിന് തന്റെ ഊഷ്മളമായ ആശംസകൾ അറിയിക്കാൻ പ്രധാനമന്ത്രി സെക്രട്ടറി റൂബിയോയോട് അഭ്യർത്ഥിച്ചു, കൂടാതെ ഇരുവരും തമ്മിലുള്ള തുടർച്ചയായ ആശയവിനിമയങ്ങൾക്കായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
-NK-
(रिलीज़ आईडी: 2264549)
आगंतुक पटल : 45
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada