യു.പി.എസ്.സി
യുപിഎസ്‌സി അപേക്ഷകൾ ക്ഷണിച്ചു
പോസ്റ്റഡ് ഓണ്‍:
23 MAY 2026 10:33AM by PIB Thiruvananthpuram
ഇന്ത്യാ ഗവണ്മെൻ്റിലെ വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് യുപിഎസ്‌സി അപേക്ഷകൾ ക്ഷണിച്ചു.
ഇതുമായി ബന്ധപ്പെട്ട വിശദമായ വിജ്ഞാപനവും (പരസ്യ നമ്പർ: 05/2026) ഉദ്യോഗാർത്ഥികൾക്കുള്ള നിർദ്ദേശങ്ങളും കമ്മീഷൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://upsc.gov.in-ൽ ലഭ്യമാക്കിയിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2026 മേയ് 23 മുതൽ ജൂൺ 12 വരെ 'ഓൺലൈൻ റിക്രൂട്ട്മെൻ്റ് ആപ്ലിക്കേഷൻ' പോർട്ടൽ (https://upsconline.nic.in/ora/) വഴി അപേക്ഷിക്കാവുന്നതാണ്.
വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിശദമായ നിർദ്ദേശങ്ങൾ ഉദ്യോഗാർത്ഥികൾ കൃത്യമായി പാലിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
***
( റിലീസ് ഐ.ഡി: 2264462)
സന്ദര്‍ശക കൗണ്ടര്‍ : 8