സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
azadi ka amrit mahotsav

മുതിർന്ന പൗരന്മാർക്കായി ‘ജീവൻ’ ആപ്പും ‘ശതായു’ ഡാഷ്‌ബോർഡും കേന്ദ്രമന്ത്രി ഡോ. വീരേന്ദ്ര കുമാർ പുറത്തിറക്കി

പോസ്റ്റഡ് ഓണ്‍: 22 MAY 2026 2:20PM by PIB Thiruvananthpuram

കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം മുതിർന്ന പൗരന്മാർക്കായി "ജീവൻ" (JEEVAN - ജോയിന്റ് എൽഡർലി എംപവർമെന്റ് & വെർച്വൽ അസിസ്റ്റൻസ് നെറ്റ്‌വർക്ക്) മൊബൈൽ ആപ്ലിക്കേഷനും, "ശതായു" (SHATAYU - സീനിയർ ഹോളിസ്റ്റിക് കെയർ അസിസ്റ്റൻസ് ആൻഡ് ട്രെയിനിംഗ് ഫോർ യുവർ യൂട്ടിലിറ്റി) ജെറിയാട്രിക് കെയർഗിവർ ഡാഷ്‌ബോർഡും പുറത്തിറക്കി.

 

മുതിർന്ന പൗരന്മാരുടെ സുരക്ഷ, പരിചരണം, അന്തസ്സ്, ശാക്തീകരണം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ രാജ്യത്ത് ശക്തമായൊരു വയോജന പരിചരണ വ്യവസ്ഥിതി കെട്ടിപ്പടുക്കുകയാണ് ഈ പദ്ധതികളുടെ ലക്ഷ്യം.

 

രാജ്യത്തുടനീളം മുതിർന്ന പൗരന്മാർക്കുള്ള പിന്തുണാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള സുപ്രധാനമായൊരു പദ്ധതിയിലൂടെ, ബഹുമാനപ്പെട്ട കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ ഇന്ന് 'ജീവൻ' (JEEVAN - ജോയിന്റ് എൽഡർലി എംപവർമെന്റ് & വെർച്വൽ അസിസ്റ്റൻസ് നെറ്റ്‌വർക്ക്) മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മുതിർന്ന പൗരന്മാരുടെ സുരക്ഷിതത്വം, ക്ഷേമം, ആരോഗ്യപരിപാലന ലഭ്യത, സാമൂഹിക പങ്കാളിത്തം എന്നിവ വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണിത്. മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങളും ആശങ്കകളും പരിഹരിക്കുന്നതിനായുള്ള നിരവധി സവിശേഷതകൾ ഈ ആപ്പ് നൽകുന്നു. ഗവണ്മെന്റ് പദ്ധതികളെയും ക്ഷേമ പരിപാടികളെയും കുറിച്ചുള്ള വിവരങ്ങൾ, അടിയന്തിര സഹായങ്ങളും പിന്തുണാ സേവനങ്ങളും, സാമൂഹ്യനീതി-ശാക്തീകരണ വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന വൃദ്ധസദനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 

 പ്രായമായ ഉപയോക്താക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത്, ലളിതമായ ഉപയോഗക്രമവും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന സംവിധാനങ്ങളുമായാണ് ഈ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

 

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു കെയർ ഇക്കോണമി രൂപപ്പെടുത്തുക" എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ ശില്പശാലയിലാണ് രാജ്യത്തെ വയോജന പരിചരണ സംവിധാനങ്ങൾ ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള ‘ശതായു’  ഡാഷ്‌ബോർഡ് പുറത്തിറക്കിയത്.

 

മുതിർന്ന പൗരന്മാർക്ക് തങ്ങളുടെ ജില്ലയിലോ സംസ്ഥാനത്തോ ലഭ്യമായ ജെറിയാട്രിക് കെയർഗിവർമാരുടെ (വയോജന പരിചരണ വിദഗ്ദ്ധർ) വിവരങ്ങൾ ഈ പ്ലാറ്റ്‌ഫോമിലൂടെ തത്സമയം അറിയാൻ സാധിക്കും. പരിചരണം ആവശ്യമുള്ള വയോജനങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഏറെ ആശ്വാസമേകുന്ന സവിശേഷതയാണിത്.

 

എളുപ്പത്തിലുള്ള ഉപയോഗവും ഫലപ്രദമായ സേവന വിതരണവും ഉറപ്പാക്കുന്നതിനായി, ലളിതമായ പ്രവർത്തനരീതികളും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന സംവിധാനങ്ങളുമായാണ്  ഈ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

****


( റിലീസ് ഐ.ഡി: 2264282) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: Kannada , English , Urdu , Marathi , हिन्दी , Gujarati , Tamil , Telugu