വിദ്യാഭ്യാസ മന്ത്രാലയം
വ്യത്യസ്ത മാനേജ്‌മെൻ്റുകൾക്ക് കീഴിലുള്ള സ്‌കൂളുകളിൽ 2026-ലെ സ്‌കൂൾ മാനേജ്‌മെൻ്റ് കമ്മിറ്റി (എസ്.എം.സി) മാർഗ്ഗനിർദ്ദേശങ്ങളുടെ പ്രയോഗക്ഷമത
प्रविष्टि तिथि:
21 MAY 2026 3:44PM by PIB Thiruvananthpuram
സ്‌കൂൾ വിദ്യാഭ്യാസത്തിൽ സമൂഹ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2026 മെയ് 6-ന് 'സ്‌കൂൾ മാനേജ്‌മെൻ്റ് കമ്മിറ്റി (എസ്.എം.സി) മാർഗ്ഗനിർദ്ദേശങ്ങൾ 2026' ന് തുടക്കം കുറിച്ചു. വികേന്ദ്രീകൃതവും പങ്കാളിത്തപരവുമായ സ്‌കൂൾ ഭരണനിർവഹണം പ്രോത്സാഹിപ്പിക്കുന്നതിനും, കുട്ടികളുടെ മികച്ച താൽപ്പര്യങ്ങളിൽ കേന്ദ്രപരിഗണന നിലനിർത്തിക്കൊണ്ട് കൂടുതൽ പിന്തുണയേകുന്നതും, സമഗ്രവും ഫലപ്രദവുമായ പഠനാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് സ്‌കൂളുകളുടെ മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. എല്ലാ പങ്കാളികളെയും ഒരു സമകാലിക വേദിയിൽ ഒരുമിപ്പ് കൊണ്ടുവന്ന്, സ്‌കൂളുകളിൽ സമൂഹത്തിന് ഉടമസ്ഥാവകാശം ഉണ്ടാക്കിയെടുക്കുകയെന്നതാണ് ഇത് ലക്ഷ്യം വെക്കുന്നത്.
വിദ്യാഭ്യാസ അവകാശ നിയമ(2009 ലെ ആർ.ടി.ഇ ആക്ട്)ത്തിലെ 21 -ാം വകുപ്പിൻ്റെ പശ്ചാത്തലത്തിൽ, വ്യത്യസ്തരീതികളിൽ കൈകാര്യം ചെയ്യപ്പെടുന്ന സ്‌കൂളുകളെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളുടെ പ്രയോഗക്ഷമതയെക്കുറിച്ച് സമൂഹത്തിലെ ചില വിഭാഗങ്ങളിൽ നിന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന് നിവേദനങ്ങളും പരാതികളും ലഭിച്ചിട്ടുണ്ട്. ഉന്നയിക്കപ്പെട്ട ആശങ്കകൾ കണക്കിലെടുത്ത്, ഉചിതമായ പരിഗണനയ്ക്ക് ശേഷം, 2026 മെയ് 20-ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ (ആർ.ടി.ഇ) സെക്ഷൻ രണ്ട് (എൻ)(നാല്)-ൽ പരാമർശിച്ചിരിക്കുന്ന സ്‌കൂളുകൾ, അവരുടെ ചെലവുകൾ വഹിക്കുന്നതിനായി ഉചിതമായ ഗവൺമെൻ്റ് തലത്തിൽ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നോ ഏതെങ്കിലും തരത്തിലുള്ള സഹായമോ ഗ്രാൻ്റോ ലഭിച്ചിട്ടില്ലെങ്കിൽ, ഈ മാർഗ്ഗനിർദ്ദേശങ്ങളുടെ പരിധിയിൽ വരില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.
എന്നിരുന്നാലും, കൂടുതൽ സുതാര്യത, ഉത്തരവാദിത്തം, പങ്കാളിത്ത ഭരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി അത്തരം സ്‌കൂളുകളും, സ്‌കൂൾ മാനേജ്‌മെൻ്റ് കമ്മിറ്റികൾ രൂപവത്കരിക്കാൻ പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്ന് കേന്ദ്രമന്ത്രാലയം കൂടുതൽ ഊന്നിപ്പറഞ്ഞു. വിദ്യാഭ്യാസം ഗവൺമെൻ്റിൻ്റെ യും വിദ്യാലയങ്ങളുടെയും രക്ഷിതാക്കളുടെയും സമൂഹത്തിൻ്റെ യും പങ്കിട്ട ഉത്തരവാദിത്തമാണ്, കൂടാതെ സ്‌കൂൾ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും കുട്ടികൾക്ക് മികച്ച പഠന ഫലങ്ങൾ ഉറപ്പാക്കുന്നതിനുമായി എല്ലാ പങ്കാളികൾക്കിടയിലും സഹകരണം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യവുമാണ്.
*****
(रिलीज़ आईडी: 2263894)
आगंतुक पटल : 38