പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ എൻ. ചന്ദ്രബാബു നായിഡുവിനെയും കുടുംബത്തെയും ഹൈദരാബാദിൽ സന്ദർശിച്ചു
പോസ്റ്റഡ് ഓണ്‍:
10 MAY 2026 10:07PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ എൻ. ചന്ദ്രബാബു നായിഡുവിനെയും കുടുംബാംഗങ്ങളെയും ഹൈദരാബാദിലെ വസതിയിൽ വെച്ച് സന്ദർശിച്ചു.
ശ്രീ ചന്ദ്രബാബു നായിഡുവിനെയും കുടുംബത്തെയും കാണുകയും വൈവിധ്യമാർന്ന വിഷയങ്ങളെ കുറിച്ച് ആശയവിനിമയം നടത്തുകയും ചെയ്യുന്നത് എപ്പോഴും സന്തോഷകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചത്:
“ഹൈദരാബാദിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ ചന്ദ്രബാബു നായിഡു ഗാരുവിന്റെ വസതിയിലെത്തി അദ്ദേഹത്തെയും കുടുംബത്തെയും കണ്ടു. നിരവധി വൈവിധ്യമാർന്ന വിഷയങ്ങളിൽ അദ്ദേഹവുമായി ആശയവിനിമയം നടത്തുന്നത് എപ്പോഴും സന്തോഷം പകരുന്ന കാര്യമാണ്.
@ncbn”
NK
( റിലീസ് ഐ.ഡി: 2259651)
സന്ദര്‍ശക കൗണ്ടര്‍ : 4