രാജ്യരക്ഷാ മന്ത്രാലയം
വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെ നാവികസേനാ മേധാവിയായി നിയമിച്ചു
പോസ്റ്റഡ് ഓണ്‍:
09 MAY 2026 7:22AM by PIB Thiruvananthpuram
QXP2.jpeg)
വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെ (പിവിഎസ്എം, എവിഎസ്എം, വിഎസ്എം) നാവികസേനാ മേധാവിയായി ഗവണ്മെൻ്റ് നിയമിച്ചു. നിലവിലെ നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കുമാർ ത്രിപാഠി പിവിഎസ്എം, എവിഎസ്എം, എൻഎം 2026 മെയ് 31-ന് സർവീസിൽ നിന്ന് വിരമിക്കുകയാണ്.
2025 ജൂലൈ 31 മുതൽ വെസ്റ്റേൺ നേവൽ കമാൻഡിൻ്റെ 34-ാമത് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ സേവനമനുഷ്ഠിക്കുന്നു. 1987 ജൂലൈ 01-ന് ഇന്ത്യൻ നേവിയിൽ ചേർന്ന അദ്ദേഹം കമ്മ്യൂണിക്കേഷൻ ആൻഡ് ഇലക്ട്രോണിക് വാർഫെയർ വിഭാഗത്തിൽ വിദഗ്ധനാണ്.
തൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിർണ്ണായകമായ പല ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്:
ഐ.എൻ.എസ് വിദ്യുത്, ഐ.എൻ.എസ് വിനാശ് (മിസൈൽ വെസലുകൾ), ഐ.എൻ.എസ് കുലിഷ് (മിസൈൽ കോർവെറ്റ്), ഐ.എൻ.എസ് മൈസൂർ (ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ), ഐ.എൻ.എസ് വിക്രമാദിത്യ (വിമാനവാഹിനിക്കപ്പൽ) എന്നിവയുടെ കമാൻഡിംഗ് ഓഫീസറായിരുന്നു.
ഇന്ത്യൻ നേവൽ സേഫ്റ്റി ടീമിൻ്റെ രൂപീകരണത്തിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം സതേൺ നേവൽ കമാൻഡിലെ ചീഫ് സ്റ്റാഫ് ഓഫീസർ (ട്രെയിനിംഗ്), ഫ്ലാഗ് ഓഫീസർ സീ ട്രെയിനിംഗ് എന്നീ പദവികൾ വഹിച്ചു.
വെസ്റ്റേൺ ഫ്ലീറ്റിൻ്റെ കമാൻഡിംഗ് ഓഫീസർ, ഓഫ്‌ഷോർ ഡിഫൻസ് അഡ്വൈസറി ഗ്രൂപ്പ് തലവൻ, വൈസ് ചീഫ് ഓഫ് നേവൽ സ്റ്റാഫ് എന്നീ നിലകളിലും പ്രവർത്തിച്ചു.
ബി.എസ്.സി (ജെ.എൻ.യു), എം.എസ്.സി ടെലികമ്മ്യൂണിക്കേഷൻസ് (കുസാറ്റ്, കൊച്ചി), കിംഗ്സ് കോളേജ് ലണ്ടനിൽ നിന്ന് ഡിഫൻസ് സ്റ്റഡീസിൽ എം.എ, മുംബൈ സർവ്വകലാശാലയിൽ നിന്ന് സ്ട്രാറ്റജിക് സ്റ്റഡീസിൽ എം.ഫിൽ, ഇൻ്റർനാഷണൽ സ്റ്റഡീസിൽ പി.എച്ച്.ഡി എന്നീ യോഗ്യതകളുള്ള അദ്ദേഹം ഖഡക് വസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാദമി; യുകെ യിലെ ശ്രീവെൻഹാമിലെ ജോയിൻ്റ് സർവീസസ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജ്; കരഞ്ചയിലെ കോളേജ് ഓഫ് നേവൽ വാർഫെയർ; റോഡ്‌സിലെ ന്യൂപോർട്ടിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് നേവൽ വാർ കോളേജ് എന്നിവിടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
മികച്ച സേവനത്തിന് രാജ്യം അദ്ദേഹത്തെ പരമ വിശിഷ്ട സേവാമെഡൽ, അതിവിശിഷ്ട സേവാ മെഡൽ,വിശിഷ്ട സേവാ മെഡൽ എന്നീ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്.
***
( റിലീസ് ഐ.ഡി: 2259350)
സന്ദര്‍ശക കൗണ്ടര്‍ : 9